തിരുവനന്തപുരം: ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഭവത്തോട് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. സെലിബ്രിറ്റികള്‍ മരിച്ചുവെന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. നടന്‍ ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, ശ്രീരാമന്‍ തുടങ്ങിയ താരങ്ങള്‍ മരിച്ചുവെന്ന് ഈയടുത്ത് വരെ വ്യാജപ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.