Connect with us

india

കങ്കണയെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍ വിശാല്‍ ദദ്ലാനി

കേന്ദ്ര സര്‍ക്കരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്.

Published

on

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ‘ജോലി ഉറപ്പാക്കാന്‍’ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.

”ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാന്‍ പൂര്‍ണമായും മനസ്സിലാക്കുന്നു. അവര്‍ക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍, അവള്‍ അത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവള്‍ക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാന്‍ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍.” അദ്ദേഹം എഴുതി.

ജൂണ്‍ ആറിന് ഛണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍വച്ചാണ് കങ്കണക്ക് അടിയേറ്റത്. ഡല്‍ഹിയിലേക്ക് പോകാനെത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കുല്‍വീന്ദര്‍ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. കുല്‍വീന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകളടക്കം രംഗത്ത് വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ ജാമി മക്ലാരൻ മോഹൻ ബഗാനിൽ

ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ. 

Published

on

ഐ.എസ്.എല്ലില്‍ വമ്പന്‍ സൈനിംഗ്. 2022 ഖത്തര്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ച താരത്തെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെത്തിച്ചു. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു വൻ സൈനിംഗ് പൂർത്തിയാക്കി ഓസ്ട്രേലിയൻ ഇന്റർനാഷണലും ഓസ്ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിൽ ആണ് 30കാരൻ ബഗാനിൽ എത്തുന്നത്. ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

Continue Reading

india

‘കട ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുത്’; വിവാദ കാവഡ് യാത്രാ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

കൻവാർ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകൾ പ്രദർശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തിനെതിരെ ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദും മനുഷ്യാവകാശ പ്രവർത്തകൻ ആകർ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയൽ ചെയ്തിരുന്നു.
ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‌വി, നിർദേശങ്ങൾക്ക് പിന്നിലെ യുക്തിയില്ലായ്മ ചോദ്യം ചെയ്തു. നിർദേശം നടപ്പിലാക്കുന്ന പൊലീസ് വിഭജന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പത്രപ്രസ്താവനയിൽ ഇറക്കിയ ഉത്തരവുകളാണോ അതോ നിർദ്ദേശങ്ങൾ ആണോയെന്ന് ബെഞ്ച് ചോദിച്ചപ്പോൾ, നേരത്തെ പത്രപ്രസ്താവനകളിലൂടെ നിർദേശങ്ങൾ നൽകിയിരുന്നതായും അധികാരികൾ ഇത് കർശനമായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും സിംഗ്‌വി കോടതിയെ അറിയിച്ചു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ സിംഗ്വി കൂട്ടിച്ചേർത്തു. 14, 15, 17 അനുച്ഛേദങ്ങൾ പ്രകാരം ഉറപ്പുനൽകിയിട്ടുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നിർദേശങ്ങളെന്നും ഹരജിക്കാർ വാദിച്ചു.

Continue Reading

india

നീറ്റ് വിഷയത്തിൽ സ്തംഭിച്ച് പാർലമെന്റ്; കൈയിൽ പണമുണ്ടെങ്കിൽ ആർക്കും പരീക്ഷ സമ്പ്രദായം വിലക്കു വാങ്ങാമെന്ന് രാഹുൽ ഗാന്ധി

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള്‍ നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.

Published

on

നീറ്റ് യു.ജി വിവാദത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ബജറ്റ് സെഷന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്റിലെ ആദ്യസമ്മേളനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൊമ്പു കോര്‍ക്കലിന് വേദിയായി. ചോദ്യോത്തര വേളയിലാണ് രാഹുല്‍ നീറ്റ് വിഷയം ഉന്നയിച്ചത്.

ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്നും ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവന്‍ ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് അവര്‍. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ വെല്ലുവിളിച്ചു. ”എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍. നിങ്ങള്‍ ധനികനാണെങ്കിലും, കൈയില്‍ പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്‌നമാണിത്. ആ നിലയില്‍ എല്ലാം വ്യവസ്ഥാപിതമാക്കാന്‍ എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.”-രാഹുല്‍ പറഞ്ഞു.

ഏഴുവര്‍ഷമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. അദ്ദേഹം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെയകലെയാണ്. വിദ്യാഭ്യാസ സമ്പ്രദായം പണക്കാര്‍ വിലകൊടുത്തു വാങ്ങിയതിന്റെ ഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണെന്നും രാഹുല്‍ ആരോപിച്ചു. തുടര്‍ന്ന് രാഹുല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണം ഈ പരീക്ഷകള്‍ വിജയിച്ച വിദ്യാര്‍ഥികളുടെ ഭാവിയെയും ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ തടയാന്‍ 2010ല്‍ യു.പി.എ സര്‍ക്കാര്‍ ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ കോളജുകളുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു. ബില്ല് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള്‍ നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.

2014 നു ശേഷം ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വന്ന ക്രമക്കേടുകള്‍ പട്‌നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ളതാണെന്നും ഇതെ കുറിച്ചുള്ള പരാതികളില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയും വിഷയം പരിഗണിച്ചുവെന്നും നീറ്റ് പരീക്ഷ മരവിപ്പിക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തവണ നീറ്റ് പരീക്ഷയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എസ്.സി, എസ്.ടി, ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു.

Continue Reading

Trending