Connect with us

india

പ്രശസ്ത ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍

കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.

Published

on

കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ലണ്ടനിലെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീത കച്ചേരി അവതരിക്കാന്‍ പോയതായിരുന്നു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയശ്രീയെ കീ ഹോള്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയാട് ഡോക്ടര്‍മാര്‍ അറിയിച്ചു.

കര്‍ണാടക സംഗീതത്തിതും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നല്‍കിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ.

india

അടിപതറി ബി.ജെ.പി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം

13 ൽ 12 ഇടത്തും മുന്നിൽ

Published

on

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 ഇടത്തും ഇന്ത്യ മുന്നണി മുമ്പില്‍. ബംഗാള്‍,ഹിമാചല്‍ പ്രദേശ്, ബീഹാര്‍ പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബംഗാളിലെ റായി ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ റായ് ഗഞ്ചില്‍ ടി.എം.സി യുടെ കൃഷ്ണ കല്യാണിയാണ് അട്ടിമറി വിജയം നേടിയത്. 50,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണ കല്യാണിയുടെ വിജയം. ബംഗാളിലെ മറ്റൊരു സീറ്റായ ബാഗ്ടയിലും തൃണമൂല്‍ ആധിപത്യം പുലര്‍ത്തി. ഇവിടെ മധുപര്‍ണ താക്കൂര്‍ 33455 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ബംഗാളിലെ നാല് സീറ്റുകളിലും ടിഎംസിയാണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഹിമാചല്‍ പ്രദേശിലെ ദെഹ്‌റ സീറ്റില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങിന്റെ ഭാര്യക്ക് ജയം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ച്ചവെച്ചപ്പോള്‍ ബീഹാറില്‍ ജെഡിയുവും തമിഴ്‌നാട്ടില്‍ ഡിഎംകെയും മുന്നിലാണ്.

Continue Reading

india

വീണ്ടും പെഗാസസ്? ഫോണ്‍ ചോർത്തുന്നതായി സന്ദേശം ലഭിച്ചെന്ന് കെ.സി. വേണുഗോപാല്‍

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

on

ഫോണ്‍ ചോർത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭരണഘടനാവിരുദ്ധമായി നേരിടുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

“നിങ്ങളുടെ പ്രിയപ്പെട്ട ചാര സോഫ്റ്റ്‌വെയർ എന്‍റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദി ജിക്ക് നന്ദി! നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാൻ ആപ്പിൾ എന്തായാലും ദയകാട്ടി! വ്യക്തമായി പറയട്ടെ, ക്രിമിനൽ, ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടുകയും അവരുടെ സ്വകാര്യതയിലേക്ക് ഈ രീതിയിൽ കടന്നുകയറുകയും ചെയ്യുന്നു.

ഭരണഘടനയ്ക്കും ബി.ജെ.പിയുടെ ഫാസിസ്റ്റ് അജണ്ടയ്ക്കുമെതിരായ ഏത് ആക്രമണത്തെയും ജനങ്ങൾ തള്ളിക്കളയുന്നു എന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സന്ദേശം. ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ എതിർക്കും.” – കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തിയും ആരോപണം ഉന്നയിച്ചിരുന്നു. ഇല്‍തിജ മുഫ്തിയുടെ മൊബൈലിലേക്കും ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അവർ വ്യക്തമാക്കി.

 

Continue Reading

india

ബംഗാളില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മൂന്ന് സിറ്റിങ്സീറ്റുകള്‍ നഷ്ടമായി; നാലില്‍ നാലും നേടി തൃണമൂല്‍

നിലവിലുള്ള ഒരു സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

Published

on

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലുള്ള ഒരു സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തിയെ ആണ് ഇത്തവണ തൃണമൂല്‍ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്‍ 2021-ല്‍ ബിജെപിയായിരുന്നു വിജയിച്ചത്. ഇവിടുത്തെ എംഎല്‍എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മണിക്തലമണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുപ്തി പാണ്ഡെ വിജയിച്ചു. റായ്ഗഞ്ച് മണ്ഡലത്തില്‍ തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. 50077 ഭൂരപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന കൃഷ്ണ കല്യാണി ബി.ജെ.പി. വിട്ട് തൃണമൂലില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു.

ദക്ഷിണ രണഘട്ട് മണ്ഡലത്തില്‍ തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. 39048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന മുകുത് മണി, പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേരുകയായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് കുമാര്‍ ബിശ്വാസ് രണ്ടാം സ്ഥാനത്തെത്തി. സി.പി.എം. സ്ഥാനാര്‍ഥി അരവിന്ദം ബിശ്വാസ് മൂന്നാമതായി. ബാഗ്ദാ മണ്ഡലത്തില്‍ തൃണമൂലിന്റെ മധുപര്‍ണ ഠാക്കൂര്‍ വിജയിച്ചു. 33455 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ഥിക്ക്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്.

Continue Reading

Trending