Connect with us

kerala

‘ഒറ്റതന്ത’ അധിക്ഷേപ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരെ കേസ്

കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് നല്‍കിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്.

Published

on

ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് നല്‍കിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തിയയായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാല്‍ വേദിയില്‍ വെച്ച് ഒറ്റതന്ത പരാമര്‍ശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരുന്നു.

തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ സയ്യാറുണ്ടോ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ഒറ്റ തന്ത പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി വിശദീകരണം നല്‍കിയത്. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെും സുരേഷ് ഗോപി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ചു

ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും

Published

on

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് യൂട്യൂബ് ചാനലിലൂടെ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ ചോര്‍ന്നത്. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.

പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ എങ്ങനെ ഇവര്‍ക്ക ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. വിഷയത്തില്‍ കെഎസ്യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്യു അറിയിച്ചിരുന്നു.

Continue Reading

kerala

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി; 61കാരിക്ക് നല്‍കേണ്ട മരുന്ന് 34കാരിക്ക് നല്‍കി

റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു

Published

on

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി. എക്‌സ് റേ റിപ്പോര്‍ട്ട് മാറിപ്പോയതാണ് പിഴവിന് കാരണം. 61 കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 34 കാരിയായ അനാമികക്ക് മരുന്ന് നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നല്‍കിയിട്ടുണ്ട്.

നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു. വീട്ടില്‍ ചെന്ന് എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു.തിരക്കിനിടയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കുടുംബം പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കും അനാമിക പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് അനാമിക പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ കേരളതീരത്ത് മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വരുന്ന നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ കേരളതീരത്ത് മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി.

ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending