മുസ്‌ലിം ലീഗ് സിന്ദാബാദ്
വഖഫ് സംരക്ഷണ റാലി സിന്ദാബാദ്

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍
പി.എസ്.സിക്ക് പതിച്ചു നല്‍കിയ
നിയമം നിങ്ങള്‍ പടച്ചുവിട്ടത്
നിയമസഭയിലാണെങ്കില്‍
കരിനിയമത്തെ കുഴിച്ചുമൂടും
അവിടെത്തന്നെ കട്ടായം…

മുസ്‌ലിം ലീഗാ പറയുന്നേ
ഇല്ലാ ഇല്ലാ പിന്നോട്ടില്ലാ
മുസ്‌ലിം ലീഗ് സിന്ദാബാദ്

കേരളത്തിലെ വിശ്വാസികളെ
തമ്മിലടിപ്പിച്ചാനന്ദിക്കും
കമ്മ്യൂണിസ്റ്റ് കുതന്ത്രത്തെ
തിരിച്ചറിയും തൂത്തെറിയും
കോട്ട കെട്ടി പ്രതിരോധിക്കും
മുസ്‌ലിം ലീഗ് സിന്ദാബാദ്

പൗരത്വ സമര കാലത്തും
സച്ചാറിന്റെ പേരിലും
കാലണ പോലും വിലയില്ലാത്ത
ഉറപ്പുകളേറെ കേട്ടവരാണേ
കേരള മുഖ്യാ കേട്ടോളൂ
ഇനിയും നിങ്ങടെ നുണകള്‍ കേട്ട്
നോക്കിയിരിക്കാനാവില്ലാ..

അങ്ങ് ദൂരെ ബംഗാളില്‍
വഖഫ് ഭൂമികള്‍ കയ്യേറി
പാര്‍ട്ടി ഓഫീസ് കെട്ടിയുയര്‍ത്തിയ
സി.പി.എമ്മേ ഓര്‍ത്തോളൂ
ബംഗാളല്ലിത് കേരളമാണ്

പാവപ്പെട്ടൊരു സമുദായത്തിന്‍
അവകാശങ്ങള്‍ സംരക്ഷിക്കാന്‍
ഹരിതക്കൊടിയും കൈകളിലേന്തി
മുസ്‌ലിംലീഗ് കാവല് നില്‍ക്കും
കേരളമാണേ സൂക്ഷിച്ചോ..

പൗരത്വമങ്ങ് നിഷേധിക്കാന്‍
മോദീ ഭരണം ഒരുമ്പെട്ടപ്പോള്‍
ഭയന്നു പോയവരല്ലാ ഞങ്ങള്‍
ഇന്ദ്രപ്രസ്ഥം വാണരുളുന്ന
തമ്പുരാനെ ഭയന്നില്ലെങ്കില്‍
മലയാളത്തില്‍ മൊഴിയുന്ന
മുണ്ടുടുത്തു നടക്കുന്ന
കേരളമോദീ പിണറായീ
പേടിപ്പിക്കാന്‍ നോക്കല്ലേ

അന്നൊരു നാളില്‍ വെള്ളക്കാരന്‍
ഭിന്നിപ്പിച്ചു ഭരിക്കാന്‍ നോക്കി
തന്ത്രമറിഞ്ഞൂ ഭാരതമക്കള്‍
ഒന്നിച്ചൊന്നായ് കൈകള്‍ കോര്‍ത്തു
ഇന്നീ നാട്ടില്‍ കേരള മുഖ്യന്‍
സമുദായത്തെ ഭിന്നിപ്പിക്കാന്‍
കച്ചകെട്ടിയിറങ്ങുമ്പോള്‍
ഒന്നിച്ചൊന്നായ് അണിചേരൂ
പോരാട്ടത്തില്‍ അണിചേരൂ..
അവകാശത്തില്‍ തൊട്ടു കളിച്ചാല്‍
കാലം നല്‍കിയ കരുത്തുമായി
ഞങ്ങളൊന്ന് ഒറ്റക്കെട്ട്
പച്ചപ്പതാകയാണേ സാക്ഷി…

പള്ളികള്‍ പാര്‍ട്ടി ഓഫീസാക്കിയ
മതനിരാസ കുതന്ത്രങ്ങള്‍
കേരള നാട്ടില്‍ നടപ്പിലാക്കാന്‍
അനുവദിക്കുകയില്ലാ ഞങ്ങള്‍
പോരാട്ടത്തിന്‍ പാത തുറക്കാന്‍
സമുദായത്തിന് മുന്നില്‍ നടക്കാന്‍
രക്ഷാകവചം തീര്‍ത്തൊരു പാര്‍ട്ടി
മുസ്‌ലിംലീഗ് സിന്ദാബാദ്…

ഭിന്നിപ്പിച്ചും ചോര കുടിച്ചും
സമുദായത്തിന്‍ അസ്തിത്വത്തെ
അവകാശത്തെ അധികാരത്തെ
തൂത്തറിഞ്ഞു നശിപ്പിക്കാന്‍
തക്കം നോക്കും പിണറായീ

ഇല്ലാ ഇല്ല നടക്കില്ലാ
ആ മോഹം നടക്കില്ലാ
ആരാ പറയുന്നറിയാമോ
ഭാഷാ സമര പോരാട്ടത്തില്‍
ജീവന്‍ നല്‍കിയ പ്രസ്ഥാനം
ശരീഅത്തിന്‍ പോരാട്ടത്തില്‍
മുന്നില്‍ നിന്നൊരു പ്രസ്ഥാനം
മറ്റനേകം പോര്‍മുഖത്ത്
വിജയം നേടിയ പ്രസ്ഥാനം
മുസ്‌ലിംലീഗ് സിന്ദാബാദ്