kerala
ഇ പോസ് മെഷിന്റെ മെല്ലെപ്പോക്ക്; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങുന്നു
സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി.

കോഴിക്കോട്: സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ മൊത്തം വില്‍പ്പന 70 ശതമാനത്തിലും താഴെ മാത്രമാണ് നടന്നത്. റേഷന്‍ കടയില്‍ സ്ഥാപിച്ചിട്ടുള്ള ഇപോസ് (ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ ) അഞ്ചും ആറും തവണ ഉപപോക്താക്കള്‍ കൈവിരല്‍ മാറ്റി മാറ്റി വെക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ഓദന്റിഫിക്കേഷന്‍ ശരിയാവുന്നത്. ഇത്തരത്തില്‍ സാധാരണ റേഷന്‍ വിഹിതമായ എന്‍.എഫ്.എസ്.എ പദ്ധതിയിലുള്ള റേഷന്‍ നല്‍കിയാല്‍ മണ്ണെണ്ണ, പഞ്ചസാര, എന്നിവക്ക് മറ്റൊരു ബില്ലുകൂടി അടിക്കേണ്ടതുണ്ട്.
പ്രസ്ത ഉപഭോക്താവിന്ന് ആദ്യം ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു റേഷന്‍ വാങ്ങിയ വിരല്‍ ഉല്‍പ്പെടേ പിന്നീട് മാച്ചാവുന്നില്ല. ഒ.ടി.പി യിലൂടെ വിതരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഒ.ടി.പി.യും പരാജയപെടുന്ന ഗുരുതരമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍ റേഷന്‍ വിതരണം നടത്തുന്നത്. ഇത്തരം പ്രകൃയയിലൂടെ പല തവണ ആവര്‍ത്തിച്ചു കൊണ്ട് ഒരു ഉപഭോക്താവിന്ന് റേഷന്‍ നല്‍കാന്‍ 20 മിനുട്ട് വരേ സമയമെടുക്കുന്നുണ്ട്. നവംമ്പര്‍ മാസം മുതല്‍ 7 ജീല്ലകള്‍ വീതം രാവിലേയും വൈകീട്ടും രണ്ട് ഷിഫ്റ്റുകളിലായി റേഷന്‍ വിതരണം ക്രമീകരിച്ചതിന്ന് ശേഷവും ഇത്തരം തടസ്സങ്ങള്‍ രൂക്ഷമായി തുടരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്ന് ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണം.
സര്‍വ്വര്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണം.5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഇപോസ് യന്ത്രങ്ങള്‍ സര്‍വ്വീസ് ചെയ്യുകയും 50% അധികം പ്രവര്‍ത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങള്‍ മാറ്റി നല്‍കുകയും വേണം. പ്രവര്‍ത്തന രഹിതമായ ടുജി സിം കാര്‍ഡുകള്‍ മാറ്റി ഫോര്‍ ജി. സിംകാര്‍ഡുകള്‍ നല്‍കണം. നെറ്റ് സിഗ്‌നല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓപ്റ്റിക്ക കാബിള്‍ വഴിയുള്ള നെറ്റ് കണക്ഷനുകളും ബോര്‍ഡ് ബാന്റ് സംവിധാനവും ഉറപ്പാക്കുക. തുടങ്ങിയ ഒട്ടനവധി നിര്‍ദ്ധേശങ്ങള്‍ പല തവണകളായി ആള്‍ കേരള റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ബന്ധപെട്ട അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ്.
ഇത്തരം നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും പരിഗണിക്കുകയോ, ഡിപ്പാര്‍ട്ട്‌മെന്റ് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്ന് ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും റേഷന്‍ വാങ്ങുന്നതിന്ന് ഉപഭോക്താക്കള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നതൊക്കെ മറച്ചുവെച്ചുകൊണ്ട് ഭക്ഷ്യ മന്ത്രി മറ്റുള്ളവരെ കുറ്റപെടുത്തിയും ഇപോസ്, സര്‍വ്വര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന വാര്‍ത്ത നല്‍കുന്നതില്‍ പ്രധിഷേധിച്ചു കൊണ്ട് മാര്‍ച്ച് 2 ന് രാവിലെ 1030 ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്ക് എ. കെ. ആര്‍. ആര്‍.ഡി.എ. മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംഘടനാ വക്താവ് സി, മോഹനന്‍ പിള്ള എന്നിവര്‍ അറിയിച്ചു.
kerala
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്