News
പുതപ്പിനുള്ളില്‍ വിഷപ്പാമ്പ്; കിടന്നപ്പോള്‍ പെണ്‍കുട്ടിക്ക് കടിയേറ്റത് രണ്ടു തവണ, പിന്നീട് സംഭവിച്ചത്
കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു
കിടക്കയില്‍ കിടക്കുകയായിരുന്ന പത്തു വയസുകാരിക്ക് പാമ്പു കടിയേറ്റു. ഓസ്ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം. കിടക്കയിലെ പുതപ്പിനടിയില്‍ പതുങ്ങിക്കിടക്കുകയായിരുന്ന പാമ്പ് പെണ്‍കുട്ടി കിടന്നപ്പോള്‍ കടിക്കുകയായിരുന്നു. കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍ റെക്സ് നെയ്ന്‍ഡ്രോഫാണ് കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടിയത്.
അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇത്തരം മൃഗങ്ങളുടെ ഗന്ധമാകാം പാമ്പിനെ കുട്ടിയുടെ മുറിയിലേക്കാകര്‍ഷിച്ചത്. മുള്‍ഗാ പാമ്പുകളെന്നും ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ അറിയപ്പെടാറുണ്ട്. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും.
പാമ്പു കടിയേറ്റിട്ടും മനഃസാന്നിധ്യം കൈവിടാത്ത പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പെരുമാറ്റമാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
kerala
അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.
രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
എസ്ഐആര്‍ (സ്പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ആയി ചേര്‍ന്നിരുന്ന അധ്യാപകന് ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരണത്തിന് കീഴടങ്ങിയത്. എസ്ഐആര്‍ (സ്പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവനൊടുക്കുന്ന ആറാമത്തെ ബിഎല്‍ഒ ഇതാണ്. ജോലി സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് യാദവ് വീഡിയോയില്‍ പറയുന്നു.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിപിന്‍ യാദവിനെ ഉടന്‍ ലഖ്നൗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രദേശത്ത് പ്രതിഷേധം ശക്തമായി. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം അധികൃതര്‍ നല്‍കിയിട്ടില്ല.
kerala
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി; തമിഴ്നാട് ആദ്യ മുന്നറിയിപ്പ്
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി: ശക്തമായ മഴയും വര്‍ധിച്ച നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടൊപ്പം ഡാമിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.
142 അടിയാണ് മുല്ലപ്പെരിയാറിന്റെ റൂള്‍ കര്‍വ് പരിധിയും ഡാമിന്റെ പരമാവധി സംഭരണ ശേഷിയും. നവംബര്‍ 30-നാണ് ഈ മാസത്തെ റൂള്‍ കര്‍വ് കാലാവധി അവസാനിക്കുക. പതിവുപോലെ മാസാന്ത്യത്തോടെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സംഭരണ നിയന്ത്രണമെന്നാണ് സൂചന.
തമിഴ്നാട് ഡാമില്‍ നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരാനാണ് സാധ്യത. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News23 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala24 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

