സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. വ്യവസായി എം.കെ.കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയത്. ബംഗളൂരു സിവില്‍ സിറ്റി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കള്‍ക്കു നേരേയും ആരോപണമുണ്ട്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഴ അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്ന് കോടതിയില്‍ പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. വ്യവസായി എം.കെ.കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയത്….

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011
Categories: Culture, More, Views
Tags: solar case, ummenchandi
Related Articles
Be the first to write a comment.