Connect with us

gulf

ലോക ഫുട്ബോള്‍ മേളക്ക് ഉണര്‍വ്വേകാന്‍ ഉറങ്ങാതെ സൂഖ് വാഖിഫ്

കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്.

Published

on

അശ്റഫ് തൂണേരി

ദോഹ: കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്. ലോകഫുട്ബോള്‍ മേളയെ സൂഖ് വാഖിഫ് വരവേല്‍ക്കുന്നത് ഉറങ്ങാതെ. 24 മണിക്കൂറും സജീവമായിരിക്കുമെന്ന് സൂഖ് വാഖിഫ് മാനേജ്മെന്റ് അറിയിച്ചതായി പ്രമുഖ അറബ് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

സൂഖ് വാഖിഫിലെ എല്ലാ കടകളും ഭക്ഷ്യവിഭവ കേന്ദ്രങ്ങളും ഏരിയകളും നവംബര്‍ 1 മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഫിഫ ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ അനുയോജ്യമായ യൂണിഫോമുകള്‍ പുതുക്കിയും മെനുവില്‍ വിവിധ ഭക്ഷ്യവിഭവങ്ങള്‍ അധികരിപ്പിച്ചുമാണ് നടത്തിപ്പുകാര്‍ ഒരുക്കങ്ങള്‍ നടത്തിയത്. ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ സാംസ്‌കാരിക പൈതൃക അങ്ങാടിയെന്ന നിലയില്‍ പ്രശസ്തമായ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫിലെ സുഗന്ധവ്യഞ്ജനങ്ങളുടേയും സുഗന്ധദ്രവ്യങ്ങളുടേയും ഗന്ധങ്ങളെ പുല്‍കിയുള്ള നടത്തം പോലും ആകര്‍ഷകം. കൊതിയൂറും അറബ്-ആഗോള വിഭവങ്ങള്‍ രുചിക്കാം. വീട്ടമ്മമാരില്‍ നിന്ന് പൈതൃക പലഹാരങ്ങളും മധുരപലഹാരങ്ങളും വാങ്ങിത്തിന്നാം. ഓര്‍മ്മയ്ക്കായി സുവനീര്‍ ഇനങ്ങള്‍ വാങ്ങാം. ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ കാണുകയും വാങ്ങുകയും ആവാം.

ഏതായാലും സൂഖ് വാഖിഫ് ലോകകപ്പ് ടൂര്‍ണ്ണമെന്റിനെത്തുന്നവരുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരിക്കും. സന്ദര്‍ശകരുടെ എണ്ണം വളരെക്കൂടുതലായിരിക്കുമെന്നതിനാലാണ് മുഴുസമയവും പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അറബ് ലോകത്തും മധ്യപൂര്‍വ്വേഷ്യയിലും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് എന്ന നിലയില്‍ മേഖലയില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരുടെ ഒഴുക്ക് തന്നെയുണ്ടാവും.

gulf

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കൊയ്തുത്സവത്തിന് 44 വയസ്സ്; 27ന് വിപുലമായ പരിപാടികള്‍

. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.

Published

on

അബുദാബി എമിറേറ്റിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 27 ന് നടക്കും. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഡോക്ടര്‍ രാമസ്വാമി ബാലാജി മുഖ്യാതിഥി ആയിരിക്കും . മുന്‍ക്രിക്കറ്റ് താരം ശീശാന്ത് സംബന്ധിക്കും. ഇടവക വികാരി ഫാദര്‍ എല്‍ദോ എം പോള്‍ നേതൃത്വത്തില്‍ നല്‍കും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും യു.എ.ഇയുടെ 51-ാം വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടക്കും. ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സമൂഹത്തോട് യുഎഇ ഭരണാധികാരികള്‍ കാണിക്കുന്ന മഹാ മനസ്‌കതയും മത സൗഹാര്‍ദ്ദ നിലപാടുകളും ഏറെ പ്രശംസനീയവും കടപ്പെട്ടതുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1983ല്‍ ഖാലിദിയയയിലും പിന്നീട് നിലവിലുള്ള സ്ഥലത്തേക്കും ദേവാലയം സ്ഥാപിക്കുന്നതിലും ഭരണാധികാരികളും രാജകുടുംബവും നല്‍കിയ പിന്തുണ അവിസ്മരണീയമാണ്.

1978ല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആണ് ആദ്യമായി യുഎഇയില്‍ കൊയ്തുത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദേവാലയത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയ കൊയതുത്സവം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ആഹ്വാനം ഉള്‍കൊണ്ടു കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുക്കുവാനുള്ള സന്ദേശം കൊയ്തുത്സവത്തില്‍ പുതുതലമുറക്ക് കൈമാറും.

കത്തീഡ്രല്‍ അംഗങ്ങളെ കൂടാതെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഉത്സവത്തിനെത്തും. വിവിധ രുചിക്കൂട്ടുകള്‍, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍, കലാരൂപങ്ങള്‍, വിവിധയിനം സസ്യങ്ങള്‍ തുടങ്ങി വ്യത്യസ്തമായ ഇരുപത്തിയഞ്ച് സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പരിപാടികളും അരങ്ങേറും.

അബുദാബിയില്‍നിന്ന് ഉപരിപഠനത്തിനുപോയ നിരവധി വിദ്യാര്‍ത്ഥി ഇടവകാംഗങ്ങളും പ്രവാസം അവസാനിപ്പിച്ചവരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള പ്രകൃതി സംരക്ഷണം , വനവല്‍ക്കരണം , ജലസംരക്ഷണം , ഭൗമസംരക്ഷണം എന്നീ പദ്ധതികളുമായി കത്തീഡ്രല്‍ സജീവ സാന്നിധ്യമുണ്ടാവുകയും ഭരണാധികാരികളുടെ അംഗീകാപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, ഫാദര്‍ എല്‍ദോ എം പോള്‍, ട്രസ്റ്റീ തോമസ് ജോര്‍ജ്ജ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ റെജി ഉലഹന്നാന്‍, ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍ റോയ്മോന്‍ ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Continue Reading

gulf

പേമാരി ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍; ജിദ്ദയിലെ പ്രളയത്തില്‍ നഷ്ട പരിഹാരം നല്‍കും

സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്. ചെങ്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗേഹങ്ങളിലേക്കുള്ള പ്രവേശനകവാട നഗരം മിനിറ്റുകള്‍ക്കകമാണ് വെള്ളകെട്ടുകള്‍ക്ക് കീഴടങ്ങിയത്. 2009 ലെ വന്‍ പ്രളയത്തെ അനുസ്മരിപ്പിക്കുമാറ് ശക്തമായ മലവെള്ള പാച്ചിലാണുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴയില്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിച്ക്കുന്നത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയത്തില്‍ 90 മില്ലിമീറ്ററാണ് മഴ രേഖപെരുത്തിയിരുന്നത്. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ട മഴയാണ് എട്ട് മണിക്കൂറിനകം ജിദ്ദയില്‍ തിമിര്‍ത്തു പെയ്തത് . പേമാരിയില്‍ പെട്ട് രണ്ടു പേര്‍ക്ക് ജീവഹാനി നേരിട്ടെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലുകളും മുന്നറിയിപ്പും മൂലമാണ് ദുരന്തമുഖത്ത് നിന്ന് ജിദ്ദയിലുള്ളവരെ രക്ഷപെടുത്തിയത് . ജിദ്ദയിലെ അല്‍ജാവേദ് ഡിസ്ട്രിക്ടിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.

കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.നഷ്ടം കണക്കാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ ഗവര്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിലാണ് ദുരന്തത്തില്‍ പെട്ടവര്‍ അപേക്ഷിക്കേണ്ടതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു .

എട്ട് മണിക്കൂര്‍ നീണ്ട മഴ ശമിച്ചതോടെ പ്രളയത്തില്‍ പെട്ട പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ പെട്ട ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്തിയ വസ്തുക്കളുടെയും മറ്റും കൂമ്പാരങ്ങളാണ്. റോഡിലും മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അടച്ചിട്ടിരുന്ന ജിദ്ദ മക്ക ഹൈവേ ഗതാഗതത്തിന് തുറന്നു കൊടുത്തതായി അധികൃതര്‍ അറിയിച്ചു. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന ജിദ്ദ തായിഫ് റോഡും ഇന്നലെ തുറന്നു.

നഗരത്തിന്റെ നല്ലൊരു ഭാഗം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നിരവധി കാറുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഒഴുകിപോയി. ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കോരിച്ചൊരിഞ്ഞ മഴയില്‍ രണ്ട് പേര്‍ക്ക് ജീവഹാനിയും നേരിട്ടു. മരങ്ങള്‍ കടപുഴകി വീണത് മൂലം നിരവധി വാഹനങ്ങളാണ് തകര്‍ന്നത് .

122ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയകാലത്തിന് തുല്യമായ അനുഭവങ്ങള്‍ക്കായിരുന്നു ജിദ്ദയിലെ മലയാളികള്‍ വ്യാഴാഴ്ച്ച സാക്ഷ്യം വഹിച്ചത് . പ്രവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് വാഹനങ്ങള്‍ ഒലിച്ചുപോയതുമൂലം നഷ്ടപ്പെടുകയോ റോഡില്‍ വെള്ളത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ മലയാളികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദുരിതം നിറഞ്ഞ കാഴ്ച്ചകള്‍ പൊതുസമൂഹത്തിലേക്ക് നേരിട്ടെത്തിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപകടങ്ങളില്‍ പെടാതെ സുരക്ഷിതരാക്കാനും പ്രവാസികള്‍ രംഗത്തുണ്ടായിരുന്നു . ജിദ്ദയിലെ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയത് മൂലം ദുരന്ത മുഖത്ത് നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി നിര്‍ത്താന്‍ അധികൃതര്‍ക്കായി. ലോകകപ്പ് ഫുട്ബാളിലെ അട്ടിമറി വിജയത്തില്‍ ലഭിച്ച അവധി ആഘോഷിച്ച് പുലര്‍ന്നപ്പോഴാണ് പേമാരിയുടെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കായി രാജ്യമൊട്ടുക്കും നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജിദ്ദയെ കൂടാതെ മക്ക,മദീന, യാമ്പു, തായിഫ് തുടങ്ങിയ നഗരങ്ങളിലും സഊദിയുടെ മറ്റു നഗരങ്ങളിലും കനത്ത മഴ ലഭിച്ചു.

 

Continue Reading

gulf

പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശില്‍; പുരസ്‌കാര പട്ടികയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നവരേറെ

17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: 17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പുരസ്‌കാര ദാനവും നടക്കും. പ്രവാസികള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും വിലപ്പെട്ട പുരസ്‌കാരം എന്ന നിലക്ക് പുരസ്‌കാര പട്ടികയില്‍ ഇടംനേടാന്‍ വിവിധ വിദേശരാജ്യങ്ങളിലുള്ള പ്രവാസികള്‍ തീവ്രശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യസേവനരംഗത്തുള്ളവര്‍ മുതല്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതര്‍വരെ പുരസ്‌കാരംസ്വപ്നംകണ്ടു കഴിയുന്നുണ്ട്.

വിവിധ മേഖലകളില്‍ സേവനം ചെയ്ത പ്രവാസികളെയാണ് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ആദരിക്കുന്നത്. 2003ല്‍ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ കഴിഞ്ഞ16 സമ്മേളനങ്ങളിലായി ഇതുവരെ 269 പേരെ പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അതേസമയം വന്‍തുക മുടക്കി നടക്കുന്ന പ്രവാസി ഭാരതി ദിവസ് കൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതൊരുവിധ പ്രയോജനവുമില്ലെന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവരും തൊഴില്‍പരമായും മറ്റും പ്രയാസമനുഭവിക്കുന്നവരുമായ ആയിരക്കണക്കിനുപേര്‍ വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കിലും അത്തരക്കാരെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും കേന്ദ്രസര്‍ക്കാര്‍ തലങ്ങളില്‍ നടക്കുന്നില്ലെന്നതാണ് പ്രധാന പരാതി.

കാലങ്ങളായി നിലനില്‍ക്കുന്ന അമിതമായ വിമാനടിക്കറ്റ് നിരക്കിനെക്കുറിച്ച് പ്രവാസികള്‍ നിരന്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല.

Continue Reading

Trending