Connect with us

Culture

മഴക്കാലത്തിന് തുടക്കം കുറിച്ചു; കാലവര്‍ഷം 28ന് എത്തും

Published

on

തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍ എത്തുമെന്ന് പ്രവചിച്ചിരുന്നത്. മേയ് 20ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തുന്ന മണ്‍സൂണ്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുകയും മേയ് 24ന് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുകയും ചെയ്യും. സാധാരണ തോതില്‍ ഇത്തവണ മഴ ലഭിക്കുമെന്നാണ് നിഗമനം. മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം ഒന്‍പതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിന് സാധാരണ ലഭിക്കുന്നതിനെക്കാള്‍ 31 ശതമാനം അധിക മഴ ലഭിച്ചു. ലക്ഷദ്വീപില്‍ 157 ശതമാനം അധിക മഴയാണ് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

news

ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍…

Published

on

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തുളസിപകലു ഗ്രാമത്തിന് സമീപം 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

 

Continue Reading

news

ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി

10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. 

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്പനിയുടെ നാല് ഫ്‌ലൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.

നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു.  തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്‍ഡിഗോ 10,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വൗച്ചര്‍ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളില്‍ യാത്രക്ക് ഈ വൗച്ചര്‍ ഉപയോഗിക്കമെന്നും ഇന്‍ഡിയോ അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.

 

Continue Reading

Trending