Connect with us

kerala

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാനയിലേക്ക് ഇന്ന് പുറപ്പെടും

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് സ്പീക്കറുടെ യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് തുക അനുവദിച്ചത്

Published

on

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഘാന സന്ദര്‍ശനത്തിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇന്ന് പുറപ്പെടും. 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സ്പീക്കറുടെ യാത്ര.

സ്പീക്കറുടെ ഘാന സന്ദര്‍ശനത്തിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. ധന ബജറ്റ് വിഭാഗത്തില്‍നിന്നാണ് തുക നല്‍കുന്നത്.

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് സ്പീക്കറുടെ യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും യാത്രയില്‍ സ്പീക്കറെ അനുഗമിക്കുന്നുണ്ട്.

ഇന്നു മുതല്‍ ഒക്ടോബര്‍ 6 വരെയാണു സമ്മേളനം നടക്കുന്നത്. ആഗോള പാര്‍ലമെന്ററി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കോമണ്‍വെല്‍ത്ത് പാര്‍ലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്.

 

kerala

പ്രതികളെ കുറിച്ച് ഒരുതുമ്പു പോലും കിട്ടാതെ വട്ടം കറങ്ങി പൊലീസ്; സഹായം തേടി നോട്ടീസ്‌

94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.

Published

on

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹായം തേടി പൊലീസ് വാഹനം തിരിച്ചറിയാൻ പൊതുജന സഹായം തേടി പൊലീസ് നോട്ടിസ് ഇറക്കി. KL 04 AF 3239 എന്ന നമ്പർപ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണം. 94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.

കൊല്ലം തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം പോലും കാണാമറയത്താണ്. കുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.

രണ്ടുരാത്രിയും പകലും പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരുതുമ്പു പോലും ലഭിക്കാതെ പൊലീസ് വട്ടംകറങ്ങുകയാണ്. കൊല്ലം ജില്ലക്കാരായ പ്രതികൾ കല്ലുവാതുക്കൽ, വർക്കല കേന്ദ്രീകരിച്ചാണ് തങ്ങിയതെന്നാണ് സൂചന. കുഞ്ഞ് നൽകിയ വിവരം പ്രകാരം ഒരു ഒറ്റനില വലിയ വീട്ടിലായിരുന്നു കുഞ്ഞിനെ താമസിപ്പിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയപ്പോൾ സഞ്ചരിച്ച കാർ, പിന്നീട് പ്രതികൾ പാരിപ്പളളിയിൽ എത്തിയ ഓട്ടോറിക്ഷ ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുമായി അടുപ്പമുണ്ടായിരുന്നവർ ആസൂത്രണം ചെയ്താണോ തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് അന്വേഷിക്കുന്നു.

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയ യുവതി പിന്നീട് ആശ്രമം ഭാഗത്തു നിന്ന് എത് വാഹനത്തിൽ എവിടേക്കാണ് കടന്നുകളഞ്ഞതെന്ന് വ്യക്തമല്ല. മുപ്പതിലധികം സ്ത്രീകളുടെ ചിത്രം ഇതിനോടകം കുഞ്ഞിനെ കാണിച്ചെങ്കിലും കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടുമില്ല.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. നെടുമ്പന പഞ്ചായത്തിലെ നല്ലില പനയ്ക്കൽ ജംക്‌ഷന് സമീപം താമസിക്കുന്ന ചിത്രയുടെ വീടിന് മുന്നിലാണ് തിങ്കൾ രാവിലെ എട്ടരയ്ക്ക് സ്‌കൂട്ടറിൽ സ്ത്രീയും പുരുഷനും എത്തിയത്. ഇതേ സ്ത്രീ തന്നെയാണോ ഓയൂരിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു

Continue Reading

kerala

കേരളവര്‍മയില്‍ റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്; പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ നടക്കും

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്.

Published

on

കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ ഒന്‍പതിന് റീകൗണ്ടിംഗ് ആരംഭിക്കും. പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്. കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.

റീകൗണ്ടിംഗ് സുതാര്യമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയിക്കുമെന്നും ശ്രീകുട്ടന്‍ പ്രതികരിച്ചിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ.എസ്.യു ആക്ഷേപം. ഒരു വോട്ടിന് എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.

തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്.എഫ്.ഐ വാദം. 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ ജയിച്ചതായും എസ്.എഫ്.ഐ അവകാശപ്പെട്ടു.

പിന്നീട് അനിരുദ്ധിനെ ചെയര്‍മാനായി കോളേജ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെ.എസ്.യു വിജയിക്കുന്നത്.

 

Continue Reading

kerala

മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്? പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല; വി ഡി സതീശൻ

കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Published

on

കരുതൽ തടങ്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെയും അദ്ദേഹം വിമർശിച്ചു.

കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.

 

Continue Reading

Trending