Connect with us

Sports

സൂപ്പര്‍ ഡ്യൂപ്പര്‍ സെവിയെ

Published

on

 

ഓള്‍ഡ് ട്രാഫോഡ്: പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്വന്തം മൈതാനം. സ്വന്തം കാണികള്‍. പക്ഷേ വിസാം ബെന്‍ യാദര്‍ എന്ന ഫ്രഞ്ച് യുവതാരത്തിന്റെ വേഗതയിലും കരുത്തിലും സെവിയെ അല്‍ഭുതം കാട്ടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഹൗസേ മോറിഞ്ഞോയും സംഘവും പുറത്ത്. ഒരാഴ്ച്ച മുമ്പ് സെവിയെയുടെ മൈതാനത്ത് ഗോള്‍ വഴങ്ങാതെ ആദ്യപാദം പിന്നിട്ട ചുവപ്പന്‍ സൈന്യം സ്വന്തം മൈതാനത്ത് അല്‍ഭുതം കാട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ തണുപ്പന്‍ പ്രകടനം നടത്തിയ സൂപ്പര്‍ താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് 2-1 ന്റെ ജയമാണ് സ്പാനിഷ് ക്ലബായ സെവിയെ സ്വന്തമാക്കിയത്. മറ്റൊരു പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമ എവേ ഗോള്‍ നിയമത്തില്‍ ജയിച്ചു കയറി. ആദ്യപാദത്തില്‍ ഷാക്തറാണ് ജയിച്ചത്. പക്ഷേ ഇന്നലെ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത്് റോമ ഒരു ഗോളിന് ജയിച്ചപ്പോള്‍ ആദ്യ പാദത്തില്‍ ഷാക്തറിന്റെ മൈതാനത്ത് അവര്‍ക്കെതിരെ നേടിയ ഗോള്‍ നിര്‍ണായകമായി. മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ. സീസണില്‍ വലിയ റെക്കോര്‍ഡില്ലാതെ എത്തിയ സെവിയെയ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നായിരുന്നു മോറിഞ്ഞോ കണക്ക് കൂട്ടിയത്. ഗ്യാലറി നിറഞ്ഞ കാണികള്‍ തുടക്കം മുതല്‍ ചെലുത്തിയ ആവേശത്തില്‍ പക്ഷേ പ്രത്യാക്രമണത്തിന്റെ ഫുട്‌ബോളുമായി സെവിയെയാണ് കളം നിറഞ്ഞത്. പരുക്കില്‍ നിന്നും മുക്തനായി രണ്ടാം പകുതിയില്‍ കളിച്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ, ഇടക്കാല ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ചിലിയുടെ സുപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസ് എന്നിവരെല്ലാം നിറം മങ്ങിയ ദിവസത്തില്‍ ശക്തമായ ഒരു നീക്കം നടത്താന്‍ പോലും കഴിയാത്ത ടീമിന് ആകെ ആശ്വാസമായത് മല്‍സരാവസാനത്തില്‍ റെമേലു ലുക്കാക്കു നേടിയ ഗോള്‍ മാത്രമാണ്. ഒന്നാം പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. നല്ല നീക്കങ്ങളും ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായില്ല. രണ്ടാം പകുതിയിലെ നാല് മിനുട്ടുകളാണ് കളിയാകെ മാറ്റി മറിച്ചത്. 74-ാം മിനുട്ടില്‍ അതിവേഗതയിലുള്ള നീക്കത്തില്‍ ബെന്‍ യാദര്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി തൊടുത്ത ആങ്കുലര്‍ ഷോട്ട് മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് ഗിയയെ നിശ്ചലനാക്കി. ഗ്യാലറി നിശബ്ദമായ കാഴ്ച്ചയായിരുന്നു അത്. സെവിയെ ബെഞ്ചാവട്ടെ പൊട്ടിത്തെറിച്ചു. മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ പ്രഹരം. ആ ഷോക്കില്‍ നിന്നും മാഞ്ചസ്റ്റര്‍ ഉണരും മുമ്പ് എഴുപത്തിയെട്ടാം മിനുട്ടില്‍ വീണ്ടും യാദര്‍ വില്ലനായി. മാഞ്ചസ്റ്റര്‍ ഡിഫന്‍സിലെ പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം തൊടുത്ത ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളില്‍ തട്ടി അകത്തായി. രണ്ട് ഗോളിന്റെ അപ്രതീക്ഷിത ലീഡില്‍ സെവിയെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സമയത്ത് മാത്രമാണ് മാഞ്ചസ്റ്ററിന്റെ സൂപ്പര്‍പട ഉണര്‍ന്നത്. മല്‍സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ ലുക്കാക്കു ഒരു ഗോള്‍ മടക്കി. അപ്പോഴും ഗ്യാലറി നിശബ്ദമായിരുന്നു. പലരും ഇരിപ്പിടങ്ങള്‍ വിട്ടിരുന്നു. ശേഷിക്കുന്ന സമയത്ത് സെവിയെ പ്രതിരോധം ഭദ്രമാക്കി വിജയം ഉറപ്പാക്കി. പരാജയത്തിന് കാരമം ഹെഡ് കോച്ച് ഹൗസേ മോറിഞ്ഞോയുടെ നെഗറ്റീവ് തന്ത്രങ്ങളാണെന്നാണ് പ്രീമിയര്‍ ലീഗിലെ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരങ്ങളായ റിയോ ഫെര്‍ഡിനാന്‍ഡ്, പോള്‍ ഷോള്‍സ്, മുന്‍ ഇംഗ്ലീഷ് ദേശീയ താരം ഗാരി ലിനേക്കര്‍ തുടങ്ങിയവരെല്ലാം കോച്ചിനെതിരെ രംഗത്ത് വന്നു. പക്ഷേ മോറിഞ്ഞോ പ്രതികരിച്ചില്ല.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending