Connect with us

GULF

യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ ശക്തമായ നടപടി; വാട്‌സ്ആപ് പണപ്പിരിവും പിടികൂടും

റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു.

Published

on

ദുബൈ: വിവിധ എമിറേറ്റുകളില്‍ യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ വ്യാപകമായ പരിശോധ നയും ശക്തമായ നടപടിയും സ്വീകരിക്കുന്നു. യാചനക്കും അനധകൃത പണപ്പിരിവിനും യുഎഇയില്‍ ക ര്‍ശന നിരോധനമുള്ളതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ‘ബോധമുള്ള  സമൂഹം യാചകരില്‍ നിന്ന് മുക്തം’ എന്ന സന്ദേശവുമായാണ് പൊലീസ് യാചനക്കെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്.
സമൂഹത്തെ ബാധിക്കുന്ന എല്ലാതരം പ്രതികൂല പ്രതിഭാസങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിബ ദ്ധതയില്‍ യാചന തടയുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. യാചകര്‍ ഉപയോഗിക്കുന്ന വഞ്ചനാ പരമായ രീതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പൊതുജ നങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യാന്‍ യാചകര്‍ കുട്ടികള്‍, രോഗികള്‍, ദൃഢനിശ്ചയമുള്ളവര്‍ എന്നിവരെ ഉപയോഗപ്പെടുത്തുന്നുണ്ട. സ്ത്രീകള്‍ കുട്ടികളുമായി യാചിക്കുന്ന നിരവധി സംഭവങ്ങള്‍ ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കൃത്രിമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു. വാട്‌സ്ആപ് പോലെയുള്ള ഓണ്‍ലൈന്‍ പണപ്പിരിവ്, വിദേശത്ത് പള്ളികള്‍ നിര്‍മ്മി ക്കുന്നതിന് സംഭാവന അഭ്യര്‍ത്ഥിക്കുക, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പിരിവുകള്‍ തുടങ്ങിയ വയും യാചനയില്‍ ഉള്‍പ്പെടുന്നു.
അതേസമയം സാമ്പത്തിക സഹായമോ ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളോ ആവശ്യമുള്ളവ ര്‍ക്ക് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിള്‍ സംഘടനകളും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാചന  തടയുന്നതിലൂടെ രാജ്യത്തിന്റെ പരിഷ്‌കൃത പ്രതിച്ഛായ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വ ളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പിടികൂടുന്നവര്‍ക്കെതി രെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ ഓരോവര്‍ഷവും യാചകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു. യാചകര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുബൈ പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്, റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ), ദുബൈ മുനിസിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാ രിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, അല്‍അമീന്‍ സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ളവയുടെ സഹകര ണത്തോടെയാണ് ദുബൈ പൊലീസ് യാചനക്കെതിരെ കാമ്പയിന്‍ നടത്തുന്നത്.
യാചകരോട് സഹതാപ ത്തോടെ ഇടപഴകുകയോ സഹകരിക്കുകയോ ചെയ്യരുത്. യാതകരെയും പിരിവുകാരെയും അറിയുന്നവര്‍ ദുബൈ പൊലീസിന്റെ 901 നമ്പറിലോ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷ ശക്തമാക്കുക യും ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തുകയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും

Published

on

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

Continue Reading

Trending