Connect with us

india

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍മേഖലകള്‍ തകര്‍ക്കുന്നു : ഇ.ടി.മുഹമ്മദ് ബഷീര്‍

സ്വതന്ത്ര ട്രേഡ് യൂണിയന്‍ (എസ്.ടി.യു) പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ നാദിയ കെ.എം. സിതിസാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Published

on

നാദിയ (ബംഗാള്‍) : രാജ്യത്തിന്റെ പൊതു സമ്പത്ത് വിറ്റ് തുലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മേഖലകള്‍ തകര്‍ത്ത് തൊഴിലാളികളെ വഴിയാധാരമാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.പ്രസ്താവിച്ചു. സ്വതന്ത്ര ട്രേഡ് യൂണിയന്‍ (എസ്.ടി.യു) പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ നാദിയ കെ.എം. സിതിസാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് അബു ഹുസൈന്‍ മുല്ല അദ്ധ്യക്ഷത വഹിച്ചു.

എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി ജാഫറുള്ള മുള്ള, സംസ്ഥആന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള , മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.അബൂബക്കര്‍, വൈസ് പ്രസിഡണ്ട് അഡ്വ.പി.എം.ഹനീഫ, സെക്രട്ടറിമാരായ കെ.പി.മുഹമ്മദ് അഷ്‌റഫ്, എ.സെയ്താലി, ദേശീയ സെക്രട്ടേറിയറ്റ് അംഗം അസീബുള്‍ അലി (ആസാം) പ്രസംഗിച്ചു. പശ്ചിമ ബംഗാള്‍ സംസ്ഥാന എസ്. ടി. യു ഭാരവാഹികളായി എം.ഡി. മുസ്തഫിസുറഹ്മാന്‍ (പ്രസിഡണ്ട്) എസ്.കെ.ഷാഹിദുല്‍ ബാരി (ജനറല്‍ സെക്രട്ടറി) അനീസുറഹ്മാന്‍ (ട്രഷറര്‍), അബു കാസിം, നസറുല്‍ ഇസ്‌ലാം, ജോഹക് അലി (വൈസ്) സൊനാലി മിസ്ത്രി, സമീറുല്‍ ഷേക്ക് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 

india

തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Published

on

ചണ്ഡീഗഢ്: സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. നൗള്‍ത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വാഭാവിക മരണമാണെന്ന് കരുതിയ മരണങ്ങള്‍ കൊലപാതകമെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. തന്നെക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ യുവതിയും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അന്നേ ദിവസം യുവതി ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ല്‍ തന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.

പാനിപ്പത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗള്‍ത്തയില്‍ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടര്‍ ടബ്ബില്‍ മുങ്ങികാലുകള്‍ നിലത്ത് വീണുകിടക്കുന്നതുമായി കണ്ടെത്തുകയായിരുന്നു.

തന്നെക്കാള്‍ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവര്‍ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2023-ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ സംശയം തോന്നാതിരിക്കാന്‍ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ആഗസ്തില്‍, കുട്ടി തന്നേക്കാള്‍ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരില്‍ പൂനം മറ്റൊരു പെണ്‍കുട്ടിയെ സിവാ ഗ്രാമത്തില്‍ കൊലപ്പെടുത്തി.

Continue Reading

india

സംയുക്തസേനയുമായി ഏറ്റമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

Published

on

ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അതേസമയം വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുര്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു.

അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്.

ഈ വര്‍ഷം മാത്രം പൊലീസ് ഓപ്പറേഷനുകളില്‍ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 239 പേരും ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്.

Continue Reading

india

സഞ്ചാര്‍ സാഥി; മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്.

Published

on

മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.

അതേസമയം സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

ആപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഉത്തരവ് ഇറക്കിയിരുന്നത്.

Continue Reading

Trending