കൊലപാതക രാഷ്ട്രീയത്തിനെതിരെ വീഡിയോയിലൂടെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. തൃശൂരിലെ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്നേഹ ബഷീറിനെയാണ് ഒരു കൂട്ടം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സ്‌കൂള്‍ വിട്ടുവരുമ്പോഴായിരുന്നു സംഭവം. സ്‌നേഹയെ തിരിച്ചറിഞ്ഞ കാര്‍ യാത്രക്കാര്‍ പോസ്റ്റിട്ടത് നീയല്ലേ എന്നും ഇനിയാവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്‌നേഹയുടെ പിതാവ് ബഷീര്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊലപാതക രാഷ്ട്രീയത്തിനെതിരെ വളരെ ശക്തമായ രീതിയിലായിരുന്നു സ്‌നേഹ പ്രതികരിച്ചിരുന്നത്. ‘ബഷീറിന്റെ ലോകം’ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരുന്നത്.

watch video: