kerala

മോഫിയയുടെ ആത്മഹത്യ;ഒന്നാംപ്രതി സുഹൈലിന് ജാമ്യം

By Test User

January 31, 2022

നിയമവിദ്യാര്‍ത്ഥി മോഫിയാ പര്‍വിന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2021 നവംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിയായ മോഫിയ പര്‍വീന്‍ ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ പീഡന പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും പരാതി നല്‍കാന്‍ ചെന്ന സമയത്ത് മോശമായി പെരുമാറിയ സി ഐ സിഎല്‍ സുധീറിനുമെതിരെ നടപടിയെടുക്കണമെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ സിഐയെ പരാമര്‍ശിക്കാത്ത വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.