തൃശൂര്‍: തൃശൂര്‍ ചെറുതിരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശ്ശേരി പോളി(44), പുത്തൂര്‍ രമേശ്(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതിരുത്തിയില്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം.

ഇരുവരുടേയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തിനുശേഷം കൊടുംചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. തൃശൂരില്‍ പലയിടത്തും 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.