എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ കുഴഞ്ഞുവീണ അനിലയെ ആസ്പത്രിയിലാക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.
Be the first to write a comment.