Connect with us

Science

ആകാശത്ത് വീണ്ടും അപൂര്‍വ്വകാഴ്ച; സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച

പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്

Published

on

കൊല്‍ക്കത്ത: അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങും. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്പൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ദേബീപ്രസാദ് ദുവാരി പറഞ്ഞു.

കിഴക്കനേഷ്യ, പസഫിക് കടല്‍, വടക്കന്‍ അമേരിക്കയുടെയും തെക്കന്‍ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങള്‍, ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 3.15ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം വൈകീട്ട് 6.22ന് അവസാനിക്കും. സമ്പൂര്‍ണ ഗ്രഹണ സമയത്ത് കിഴക്കന്‍ ചക്രവാളത്തിന് താഴെയായിരിക്കും ചന്ദ്രന്‍ എന്നത് കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബ്ലഡ് മൂണ്‍ ദൃശ്യമാകില്ല. എങ്കിലും കിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം കാണാന്‍ സാധിക്കും. കൊല്‍ക്കത്തയിലും ഇത് സമാനമായ നിലയില്‍ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.

Published

on

തമോഗര്‍ത്തങ്ങളെക്കുറിച്ചടക്കം പഠിക്കുന്ന എക്‌സ്‌പോസാറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ. പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണമാണിത്. കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വിസാറ്റ്, മറ്റ് 9 ചെറു ഉപകരണങ്ങള്‍ എന്നിവയും പി.എസ്.എല്‍.വിയുടെ 60-ാം വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്. തമോഗര്‍ത്തില്‍ നിന്നടക്കമുള്ള എക്‌സ്-റേ വികീരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 50 ഓളം പ്രപഞ്ച സ്രോതസ്സുകളില്‍ നിന്നുള്ള 0.8 മുതല്‍ 15 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ്-റേ വികീരണത്തെ, ഉപഗ്രഹത്തിന്റെ ഭാഗമായ എക്‌സ്‌പെക്ട് എന്ന ഉപകരണവും, 8 മുതല്‍ 40 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള വികരണത്തെ പോളിക്‌സ് എന്ന ഉപകരണവും പഠിക്കും.

ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്പന ചെയ്തത്. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 60 വിക്ഷേപണമാണ് ഇന്ന് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോ സാറ്റിനെ നിക്ഷേപിച്ച ശേഷം, വീണ്ടും എന്‍ജിന്‍ ജ്വലിപ്പിച്ച് 350 കിലോമീറ്റര്‍ താഴ്ചയിലേക്ക് ഇറങ്ങി പോം എന്ന പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് പ്രോഗ്രാമും നടക്കും. വിവിധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന സ്‌പേസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് പോം.

 

Continue Reading

india

ചന്ദ്രനില്‍ പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍; വീണ്ടും സുരക്ഷിത ലാന്‍ഡിങ്: പരീക്ഷണം വിജയമെന്ന് ഐ.എസ.്ആര്‍.ഒ- വീഡിയോ

ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്‍.ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു

Published

on

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്‍.ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ലാന്‍ഡര്‍ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ന്നത്. 30- 40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം.

ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.

https://twitter.com/i/status/1698570774385205621

ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

 

Continue Reading

india

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3

Published

on

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലം കുഴിച്ചു പരിശോധന നടത്തുന്ന റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററാണ് സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചത് .

ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററിലെ ഡേറ്റകള്‍ സഹായകമാവുമെന്നാണു കരുതുന്നത്. അതിനിടെ മുന്നിലെ തടസം മറികടക്കാനായി പ്രഗ്യാന്‍ റോവര്‍ തിരിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റോ പുറത്തുവിട്ടു. വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയതാണ് വിഡിയോ.

Continue Reading

Trending