Culture
മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി മുന്കേന്ദ്രമന്ത്രി

കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്ശവുമായി മുതിര്ന്ന ബി.ജെ.പി നേതാവും മുന് കേന്ദ്രമന്ത്രിയുമായ അരുണ് ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല് പ്രദേശിലെ കസൗലിയില് നടക്കുന്ന ആറാമത് കുശ്വന്ത് സിങ് സാഹിത്യോത്സവത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Made too many mistakes. In supporting VP Singh and then #NarendraModi : Arun Shourie @kslitfest inaugural session @HTPunjab @htTweets pic.twitter.com/o1Wq33RMbF
— Oindrila (@Oindrila0606) October 6, 2017
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് മോദിക്കെതിരെ ആഞ്ഞടിച്ച് ഷൂരി രംഗത്തു വരുന്നത്. താന് പല തെറ്റുകളും ചെയ്തിട്ടുണ്ട്. ആദ്യം വി.പി സിംഗിനെ പിന്തുണച്ചത് തെറ്റി, ഇപ്പോള് മോദിയേയും ഷൂരി കൂട്ടിച്ചേര്ത്തു. ഭരണകര്ത്താക്കള് എങ്ങനെ എന്നുള്ളത് തിരിച്ചറിയാനുള്ള വഴി എന്ന വിഷയത്തില് സംസാരിക്കവെയാണ് മോദിയെ പിന്തുണച്ചത് തനിക്കു പിണഞ്ഞ തെറ്റാണെന്ന് ആവര്ത്തിച്ചത്. അധികാരത്തിലെത്തിയാല് നേതാക്കള് പെട്ടെന്ന് മാറുമെന്ന് ഒരിക്കലും വിശ്വസിക്കരുത്. അവരുടെ സ്വഭാവം സത്യത്തെ മുന്നിര്ത്തി വിലയിരുത്തണം. പറയുന്ന വാക്കുകള് പ്രാവര്ത്തികമാക്കുന്നവനാണോ നേതാവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതാക്കള് കുടില തന്ത്രമുള്ളവരും ആത്മരതിക്കാരുമാണ്. ഇരകളുടെ സിദ്ധാന്തം അവതരിപ്പിച്ച് മതിഭ്രമം കാണിക്കുകയാണിവര് ചെയ്യുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നേതാക്കള് തങ്ങള് ഇരകളാക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തുവന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മാധ്യമ പ്രവര്ത്തനവും നിരാശാജനകമാണെന്നു പറഞ്ഞ ഷൂരി മാധ്യമങ്ങള് സത്യം പറയുന്നില്ലെന്നും മറ്റു മാര്ഗങ്ങളാണ് ആരായുന്നതെന്നും രമണ് മഗ്സസെ പുരസ്കാര ജേതാവുകൂടിയായ അരുണ് ഷൂരി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കല്, ജി.എസ്.ടി, സാമ്പത്തിക നയങ്ങള്, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില് കേന്ദ്ര സര്ക്കാറിനെതിരെ രംഗത്തു വരുന്ന രണ്ടാമത്തെ മുതിര്ന്ന ബി.ജെ.പി നേതാവാണ് അരുണ് ഷൂരി. നേരത്തെ മുന് കേന്ദ്ര മന്ത്രി യശ്വന്ത് സിന്ഹയും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ് പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന് ബാബു നിര്മിച്ച് മുകേഷ് കുമാര് സിങ് സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രത്തിന് മുകേഷ് കുമാര് സിങ്, വിഷ്ണു മഞ്ചു, മോഹന് ബാബു എന്നിവര് ചേര്ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മാതാവുമായ മുകേഷ് കുമാര് സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന് കൊറിയോഗ്രാഫര്. സംഗീതം സ്റ്റീഫന് ദേവസി, എഡിറ്റര് ആന്റണി ഗോണ്സാല്വസ്.
-
kerala3 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര് ഇന്ത്യ
-
News3 days ago
ഇസ്രാഈല് ഉപരോധത്തിനിടെ ഗസയില് 2 കുട്ടികളടക്കം 9 ഫലസ്തീനികള് പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില് ദേശീയപാതയില് മണ്ണിടിച്ചില്; നാല് കടകള് പൂര്ണമായും തകര്ന്നു
-
News2 days ago
ഇറാനില് കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര് കൊല്ലപ്പെട്ടു
-
News2 days ago
‘ഇസ്രാഈല് സൈനിക പ്രചാരണം വര്ദ്ധിപ്പിക്കേണ്ട സമയമാണിത്’; വെടിനിര്ത്തല് കരാറിനു പിന്നാലെ ഇസ്രാഈലിന് നിര്ദേശം നല്കി ട്രംപ്
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്ച്ചുഗല്