ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി.

പരീക്ഷാ നടത്തിപ്പും മറ്റും സി.ബി.എസ്.ഇയുടെ അധികാരപരിധിയിലുള്ളതാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി തള്ളി.

അതേസമയം, പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സി.ബി.എസ്.ഇ ഇന്നലെ തീരുമാനിച്ചിരുന്നു. നേരത്തെ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയിലും ഹരിയാനയിലും വീണ്ടും പരീക്ഷ നടത്തുമെന്നാണ് സി.ബി.എസ്.ഇ അറയിച്ചിരുന്നത്.

മാനവവിഭവശേഷി മന്ത്രാലയവും സി.ബി.എസ്.ഇയും നടത്തിയ ചര്‍ച്ചയിലാണ് പുനഃപരീക്ഷ വേണ്ടെന്ന് തീരുമാനിച്ചത്.