Connect with us

Culture

വിദേശമന്ത്രി ശുപാര്‍ശ ചെയ്താല്‍ പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുമെന്ന് സുഷമാ സ്വരാജ്

Published

on

ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുപാര്‍ശ ചെയ്യണമെന്നും ഇക്കാര്യത്തില്‍ കടുംപിടുത്തമില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭുഷണ്‍ യാദവിന്റെ അമ്മ വിസക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പാകിസ്താന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു.

അര്‍ബുദ ബാധിതയായ ഫൈസ തന്‍വീര്‍ എന്ന പാക് യുവതി ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിച്ചെങ്കിലും പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിസ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സുഷമ സ്വരാജ് നയം വ്യക്തമാക്കിയത്. പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ചികിത്സ നല്‍കണമെങ്കില്‍ സര്‍താജ് അസീസിന്റെ ശുപാര്‍ശ വേണമെന്ന് അവര്‍ പറഞ്ഞു. സര്‍താജ് അസീസിന്റെ കത്ത് ഇല്ലാത്തതുകൊണ്ടാണ് ഫൈസ തന്‍വീറിന്റെ വിസ അപേക്ഷ നിരസിച്ചതെന്ന് പാകിസ്താനിലെ ഇന്ത്യന്‍ കാര്യാലയവും വ്യക്തമാക്കി.

‘ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ പാക് പൗരന്മാര്‍ക്കും എന്റെ അനുഭാവമുണ്ട്. സര്‍താജ് അസീസിന് അദ്ദേഹത്തിന്റെ രാജ്യക്കാരോട് പരിഗണനയുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങള്‍ക്ക് ആകെ ആവശ്യം പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ ശുപാര്‍ശയാണ്. തന്റെ രാജ്യത്തു നിന്നുള്ളവര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ അദ്ദേഹം മടിക്കുന്നതിന്റെ കാരണം എനിക്കറിയില്ല.’ – സുഷമ ട്വീറ്റ് ചെയ്തു.

‘പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മകനെ കാണുന്നതിനായി ഇന്ത്യക്കാരിയായ അവന്തിക ജാദവ് സമര്‍പ്പിച്ച വിസ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി തന്നെ സര്‍താജ് അസീസിന് എഴുതിയിരുന്നു. എന്റെ കത്ത് ലഭിച്ചോ എന്ന കാര്യം പോലും അദ്ദേഹം സ്ഥിരീകരിച്ചില്ല.’ – സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സര്‍താജ് അസീസ് ശുപാര്‍ശ നല്‍കിയാലുടന്‍ വിസ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുമെന്നും അവര്‍ പറഞ്ഞു.

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Film

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി.

Published

on

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്.

2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചര്‍ലയെ ഉള്‍പ്പെടുത്തുന്നത് തങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ ടിആര്‍എസിനുവേണ്ടി കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Continue Reading

Trending