ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്‌റ്റേഷന്‍ എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന് നടപടിയെടുക്കുകയായിരുന്നു. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കിടക്കുന്ന പൊലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പൊലീസുമാണ് ദൃശ്യങ്ങളിലുള്ളത്. യൂണിഫോം ധരിച്ച വനിത പൊലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.