kerala

നിര്‍ത്തിവെച്ച പലസ്തീന്‍ അനുകൂല മൈം വീണ്ടും അരങ്ങില്‍

By webdesk17

October 06, 2025

കാസര്‍ഗോഡ് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍ത്തിവെച്ച മൈം വീണ്ടും അരങ്ങില്‍ അവതരിപ്പിച്ചു. പലസ്തീന്‍ മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ സദസില്‍ എത്തി.

കഴിഞ്ഞ ദിവസം പലസ്തീന്‍ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവയ്ക്കുകയിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ അനുകൂല മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകര്‍ കര്‍ട്ടന്‍ താഴ്ത്തി. കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്ത് മൈം അവതരിപ്പിച്ചു.

കുട്ടികള്‍ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.