Connect with us

kerala

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍

കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കൊച്ചി- തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ സി.ഐ യുമായ പി.ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച  പി.ആര്‍.സുനുവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത് പിന്നാലെ കൊച്ചി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചെതെന്നാണു വിവരം.തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും മൂന്നാം പ്രതിയായ സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം നല്‍കിയിരുന്ന വിശദീകരണം.

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

ലോക്‌സഭ തിരഞ്ഞെടുപ്പ്: എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

Published

on

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തും, കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

Continue Reading

india

പ്രിയങ്കാഗാന്ധി 20ന് കേരളത്തില്‍; രാഹുല്‍ ഗാന്ധിക്കൊപ്പം 24ന് വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 24ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുല്‍ ഗാന്ധി തൃശൂര്‍, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

Continue Reading

Trending