Connect with us

kerala

സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ നിക്ഷേപം 38 കോടി!

ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്‌ന അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം പിന്‍വലിച്ചത്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ വന്‍ നിക്ഷേപവും ലോക്കറും. സ്വപ്‌നയ്ക്ക് 38 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയത്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്‌ന അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം പിന്‍വലിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു എന്നാണ് വിവരം. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്. കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്. സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍

നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.

Published

on

അലിഗഡ് യൂണിവേഴ്‌സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.

ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്‌കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.

മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.

Continue Reading

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്

ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന്‍ നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.

Continue Reading

Trending