യുവാക്കളിലെ തൊഴിലില്ലായ്മയാണ് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശതകോടീശ്വരന്മാരുള്ള നാടാണ് ഗുജറാത്ത് എങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനന്തരം വര്ധിച്ചുവരികയാണ്. ഇതുമൂലം ദാരിദ്ര്യത്തിനും താഴെയുള്ളവര് ഇന്ത്യയുടെ ശരാശരിയെക്കാള് കൂടുതലാണ്. ജി.എസ്.ടി നടപ്പാക്കിയതില് വ്യാപാരികള്ക്കിടയില് ശക്തമായ...
സ്കൂളില് ഉച്ചഭക്ഷണം കൊടുക്കാന് സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില് മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന് ലക്ഷങ്ങള് മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്ക്കുള്ള ആനുകൂല്യങ്ങള് മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്,...
പ്രിന്റ്, ഇലക്ള്ട്രോണിക്സ്, ഡിജിറ്റല് പ്ലാറ്റ്ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില് പേരുവെച്ചെഴുതുന്ന റിപ്പോര്ട്ടുകളില് പോലും സവര്ണത ത്രസിച്ചു നില്ക്കുന്നു.
കേരള മുന് മുഖ്യമന്ത്രിയും മുതിര്ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് 2010 ജൂലൈ 24 ന് ഡല്ഹിയില് നടത്തിയ വാര്ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര് ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്ലിം രാജ്യമാക്കാന് ചിലര്...
മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില് പ്രഥമവും പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില് നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്ത്തുന്നത് 'ഏറ്റവും നല്ല ഘടനയിലാകുന്നു...
ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്ച്ചകള്ക്കുള്ള കരട് രേഖയില് മേല് സൂചകങ്ങളില് നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്കൂള് വാഹനങ്ങള് തുടങ്ങി എല്ലാ രംഗത്തും ആണ്പെണ്...
തുടര് ഭരണം നേടിയ കെജ്രിവാള് ഹനുമാന് ചാലിസയും ജയ് ശ്രീറാം മുഴക്കിയും രംഗപ്രവേശനം ചെയ്തപ്പോള് തന്നെ മതേതര കക്ഷികള് ആശങ്ക പ്രകടിപ്പിച്ചതാണ്. ഷഹീന്ബാഗ് സമരത്തെ അവഗണിച്ചും ഡല്ഹി കലാപത്തില് മൗനം പാലിച്ചും ജഹാംഗീര് പൂരിയിലെ ബുള്ഡോസര്...
പ്രപഞ്ചത്തിലെ മുഴുവന് മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചാലും ഹൃദയത്തില് സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന് ഇടവരുമ്പോള് നിങ്ങളിലാരെങ്കിലും 'ക്ഷമിക്കണം പുതിയ സ്നേഹിതരെ ഉള്ക്കൊള്ളാന് എന്റെ മനസിലിടമില്ലാത്തതിനാല് ഖേദിക്കുന്നു' എന്ന് പറഞ്ഞ്...
പിന്നോക്കക്കാരനെന്ന നിലയില് തഴയെപ്പെട്ടപ്പോള് ബംഗാളില് നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്ലിം ലീഗ് നേതൃത്വമാണ് ഡോ. ബി.ആര് അംബേദ്കറെ ഭരണഘടനാ നിര്മാണ സഭയില് എത്തിച്ചത്. പിന്നീട് എന്തുകൊണ്ടാണ് മുസ്ലിം ദളിത് കൂട്ടായ്മ ഒരു രാഷ്ട്രീയ സഖ്യമാവാതെ...
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള് സ്കൂള് സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന് പഠിപ്പിച്ച കുട്ടികള് ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില് അധ്യാപകരും അഭിമാനം കൊള്ളണം.