ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ സുപ്രീംകോടതി നാലു വര്‍ഷത്തേക്ക് ശിക്ഷിച്ച സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നു. തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.