താനൂര്‍: യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ വൈശാഖിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊജിതമാക്കിയിട്ടുണ്ട്.