Connect with us

kerala

ഖത്തര്‍ ലോകകപ്പിന് ടീം ചന്ദ്രിക

അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം.

Published

on

ദോഹ: അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം. ഖത്തര്‍ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരി, ഫോട്ടോഗ്രാഫര്‍മാരായ ഷിറാസ് സിതാര, റുബിനാസ് കോട്ടേടത്ത് എന്നിവരായിരിക്കും ഇന്ന് മുതല്‍ ഖത്തറില്‍ നിന്നും ലോകകപ്പ് വാര്‍ത്തകളും ചിത്രങ്ങളും വായനാ ലോകത്തിന് സമ്മാനിക്കുക.

രാജ്യാന്തര കായിക റിപ്പോര്‍ട്ടിംഗില്‍ ലബ്ധ പ്രതിഷ്ട നേടിയ കമാല്‍ വരദൂര്‍ നിരവധി ലോകകപ്പുകള്‍ ഉള്‍പ്പെടെ 44 രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ ചന്ദ്രികക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകകപ്പ് സംഘാടകരായ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക ക്ഷണിതാവായാണ് ഇക്കുറി അദ്ദേഹം ദോഹയിലെെത്തുന്നത്. അശ്‌റഫ് തൂണേരി ദോഹ ഏഷ്യന്‍ ഗെയിംസ്, ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍, അറബ് ഗെയിംസ്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഷിറാസ് സിതാര. പന്ത്രണ്ടു വര്‍ഷമായി ഖത്തറില്‍ ഫോട്ടോ ജേണലിസ്റ്റാണ്. ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍, ലോക ബീച്ച് ഗെയിംസ് തുടങ്ങി നിരവധി കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റുബിനാസ് കോട്ടേടത്ത് അറബ് കപ്പ് ഉള്‍പ്പെടെ നിരവധി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ചന്ദ്രികക്കായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

Trending