Connect with us

Video Stories

സഊദിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വന്‍ കൂട്ടക്കുരുതിക്ക് പദ്ധതിയിട്ട ഭീകര സംഘം അറസ്റ്റില്‍

Published

on

റിയാദ്: സഊദി, യു.എ.ഇ ഫുട്‌ബോള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുളള ഐ.എസ് ഭീകരരുടെ ശ്രമം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. വന്‍ കൂട്ടക്കുരുതിയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. പദ്ധതി തയ്യാറാക്കിയ രണ്ട് ഐ.എസ് ഭീകര സംഘങ്ങളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘത്തില്‍ പാക്കിസ്താനികള്‍ ഉള്‍പ്പെട്ട നാലംഗ സംഘവും ഉള്‍പ്പെടും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 11 ന് ചൊവ്വാഴ്ച രാത്രിയായിരുന്നു ഫുട്‌ബോള്‍ മത്സരം. ബോംബുകള്‍ നിറച്ച വാഹനം സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗില്‍ എത്തിച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഭീകരര്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി ഫുട്‌ബോള്‍ മത്സരത്തിന് രണ്ട് ദിവസം മുമ്പ് സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് മത്സരം നടന്നത്. ഇതോടൊപ്പം ഭീകരര്‍ക്കെതിരെ തിരിച്ചല്‍ ശക്തമാക്കി. തുടര്‍ന്നാണ് ഭീകര സംഘത്തെ സുരക്ഷാ വകുപ്പ്പിടികൂടിയതെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

രണ്ട് പാക്കിസ്താനികളും സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടങ്ങിയ ഭീകര സംഘമാണ് ജിദ്ദയില്‍ അറസ്റ്റിലായത്. സാലിമാന്‍ അറാബ് ദീന്‍, ഫര്‍മാനുല്ല നഖ്ഷബന്ദ് ഖാന്‍ എന്നീ പാക്കിസ്താനികളും ഹസ്സാന്‍ അബ്ദുല്‍കരീം ഹാജ് മുഹമ്മദ് (സിറിയ), അബ്ദുല്‍അസീം അല്‍താഹിര്‍ അബ്ദുല്ല ഇബ്രാഹിം (സുഡാന്‍) എന്നിവരാണ് ജിദ്ദയില്‍ ഭീകരാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ വകുപ്പൊരുക്കിയ കെണിയില്‍ കുടുങ്ങിയത്.

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending