Connect with us

Film

വൻതാര നിരയും, പഞ്ചാബി ഗാനവുമായി ‘ഒരു അന്വേഷണത്തിൻറെ തുടക്കം’

Published

on

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പഞ്ചാബി-മലയാളം ഗാനം പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രം നവംബർ 8നു തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മറ്റൊരു ഗാനമായ ‘ആളേ പാത്താ’ സോഷ്യൽ  മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് തുടരുന്നു.ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പ്രഭാ വർമ്മ (മലയാളം) കുൻവാർ കുനേജ(പഞ്ചാബി) എന്നിവർ വരികൾ ഒരുക്കിയ ‘കാലം തെളിഞ്ഞു..’ എന്ന ഗാനം കപിൽ കാപിലൻ,നിഖിൽ രാജ്, ജസ്വീന്ദർ സിംഗ് സംഗ എന്നിവർ ചേർന്നാണ്.

കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിളായ് ചിത്രീകരണം പൂർത്തിയാക്കിയ  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ, സുന്ദർ പാണ്ട്യൻ, സാബുഅമി, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ  തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.

kerala

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്

Published

on

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ആറിന് ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്.

 

Continue Reading

kerala

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവര്‍ ക്കെതിരെയാണ് കേസ്

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്‍ന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവര്‍ ക്കെതിരെയാണ് കേസ്.

കഴിഞ്ഞ രണ്ടാം തീയതി ഭിന്നശേഷിക്കാരന്‍ ആയ വിദ്യാര്‍ഥിയെ ഉച്ചയ്ക്ക് മൂന്നരയോടെ യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോളജിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കാത്തതിനായിരുന്നു മര്‍ദ്ദനം. മുഹമ്മദ് അനസിനാണ് മുഖത്തും കാലിനും പരിക്കേറ്റത്. മുഹമ്മദ് അനസിന്റെ സുഹൃത്തിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചന്ന് എഫ്‌ഐആറില്‍ പറയുന്നു. നാല് പ്രതികളെയാം കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസില്‍വെച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചെന്നും അനസിന്റെ പരാതിയില്‍ പറയുന്നു.

 

Continue Reading

kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടുമിറങ്ങി ‘പടയപ്പ’

ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു

Published

on

മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി ‘പടയപ്പ’

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി പടയപ്പ. ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ കാട്ടാന രാവിലെ ഗൂഡാര്‍വിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേ സമയം ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് നിയോഗിച്ച ആര്‍.ആര്‍ ടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇതിന് മുന്‍പും പടയപ്പ ജനവാസമേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നെറ്റിമേടിനും കുറ്റിയാര്‍ വാലിക്കും ഇടയില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ സ്‌കൂള്‍ ബസിനു മുന്നില്‍ പടയപ്പ എത്തിയിരുന്നു. ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും , ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Continue Reading

Trending