crime
ഛത്തീസ്ഗഢില്‍ നിന്ന് 5 വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി
ത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം.
ഛത്തീസ്ഗഢില്‍ നിന്ന് 5 വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാര്‍ത്താ അവതാരക സല്‍മ സുല്‍ത്താനയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാധ്യമപ്രവര്‍ത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോര്‍ബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാന്‍ സല്‍മയുടെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.
കോര്‍ബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ട സ്വദേശിയാണ് 18കാരിയായ സല്‍മ സുല്‍ത്താന. 2018 ഒക്ടോബര്‍ 21ന് കുസ്മുണ്ടയില്‍ നിന്ന് കോര്‍ബയിലേക്ക് ജോലിക്കായി പോയ സല്‍മയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസന്വേഷണത്തിനിടെയാണ് ഇപ്പോഴത്തെ ഈ നിര്‍ണായക കണ്ടെത്തല്‍.
അടുത്തിടെ ദാരി എസ്പി റോബിന്‍സണ്‍ ഗുഡിയ തീര്‍പ്പാക്കാത്ത കേസുകള്‍ അവലോകനം ചെയ്തിരുന്നു. തുടര്‍ന്ന് മെയ് മാസത്തില്‍ സല്‍മ സുല്‍ത്താനയുടെ കേസ് അന്വേഷണം വീണ്ടും ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോര്‍ബയിലെ ഒരു ബാങ്കില്‍ നിന്ന് സല്‍മ ലോണ്‍ എടുത്തിരുന്നുവെന്നും 2018 വരെ യുവതി തിരിച്ചടച്ചിരുന്നതായും കണ്ടെത്തി. 2019 ന് ശേഷം വായ്പാ തിരിച്ചടവ് മുടങ്ങി.
അന്വേഷണത്തില്‍, സല്‍മയെ അഞ്ച് വര്‍ഷം മുമ്പ് കൊലപ്പെടുത്തി മൃതദേഹം കോര്‍ബ-ദാരി റോഡില്‍ കുഴിച്ചിട്ടതായി പൊലീസിന് വിവരം ലഭിച്ചു. മെയ് 30 ന്, സല്‍മയെ അടക്കം ചെയ്യാന്‍ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ജെസിബി കൊണ്ട് റോഡ് കുഴിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് കോര്‍ബ-ദാരി റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടന പൂര്‍ണ്ണമായും മാറിയെന്നും ഒറ്റപ്പാത നാലുവരി റോഡായി മാറിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് മൃതദേഹം കണ്ടെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ്.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

