സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 വയസ്സ് ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2020ലെ സ്വാതന്ത്ര്യദിനത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് നടപ്പ് സമ്മേളനത്തില്‍ നിയമ ഭേദഗതി കൊണ്ടു വന്നേക്കാം.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം പോഷകാഹാരം ഉന്നമനം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാക്‌സ് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം.

നിലവില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 മാണ്.