kerala
‘നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി’: വി ഡി സതീശൻ
മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു
നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു. അക്രമങ്ങളിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നാണ് സതീശന്റെ ആവശ്യം.
സിപിഐഎം പ്രവർത്തകനെ ആക്രമിച്ചതിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നു. സിപിഐഎം പ്രവർത്തകനെ നിലത്തിട്ട് ചവിട്ടി. ഇതും മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും സതീശന് പറഞ്ഞു. ഇവിടെ മഹാരാജാവിന്റെ എഴുന്നള്ളത്ത് നടത്തുകയാണെന്ന് പരിഹസിച്ചു.
സജി ചെറിയാൻ വായ പോയ കോടാലിയാണ്. സജി ചെറിയാനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയാണ്. നാട്ടുകാരുടെ ചിലവിൽ സ്റ്റേജ് കെട്ടി ആഘോഷിക്കുന്നു. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മന്ത്രിമാർ ടൂർ നടത്തുന്നു. കേരളം അനാഥമായി. ധനമന്ത്രി എവിടെയാണ്?’. പ്രതിപക്ഷ നേതാവ് ചോദിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയ്ക്കെതിരായ കേസിനെക്കുറിച്ചും സതീശൻ സൂചിപ്പിച്ചു. കുറ്റം ചെയ്യുന്നവർക്ക് എതിരെ അല്ല, മാധ്യമ പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുക്കുന്നത്’. എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കാതെ വേണ്ടപെട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിഡി സതീശന് ആരോപിച്ചു.
kerala
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്ത പ്രകടനം നടത്തിയതായി പരാതി. കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്. വടിവാള്‍ കൈവശം വച്ച് ആളുകളിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രകടനത്തിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ചാണ് അക്രമം നടന്നതെന്നാണ് സൂചന.
kerala
യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് നേടിയ വിജയത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഈ വിജയം നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ അടയാളത്തിന്റെ ഫലങ്ങളെന്ന് രാഹുല്‍ വിലയിരുത്തി. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനം അറിയിച്ച രാഹുല്‍, വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകനോടും ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു.
kerala
യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.
കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.
കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala23 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
india3 days agoരാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
