തിരുവന്തപുരം | കോവീഷീല്‍ഡ് വാക്‌സീനിന്റെ ഇടവേള കുറക്കാനുള്ള ഹൈക്കോടതി വിധിയെ കേരള സര്‍ക്കാര്‍ ചോദ്യം ചെയ്യില്ല. വിധിയില്‍ സര്‍ക്കാറിന് പൂര്‍ണ്ണ യോജിപ്പാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് അവസാന തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവീഷീല്‍ഡ് വാകസിന്‍ ഇടയിലെ ഇടവേള 28 ദിവസമാക്കി കുറക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശം നല്‍കിയിരുന്നു.താല്‍പര്യമ്മുള്ളവര്‍ക്ക് രണ്ടാമാത്തെ ഡോസ് 28 ദിവസത്തെ ഇടവേളയില്‍ സ്വീകരീക്കാമെന്നും ഇതിനു ആവശ്യമായ മാറ്റങ്ങള്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിരുന്നു.

കിറ്റകസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് നല്‍കിയിരുന്നത്.