kerala
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത വികസന പ്രവൃത്തികളെത്തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ വേണം: ഡോ. അബ്ദുസ്സമദ് സമദാനി എം.പി
പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത 66ന്റെ വികസന പ്രവൃത്തികളെത്തുടര്‍ന്ന് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി വിഷയം ലോക്സഭയില്‍ ഉന്നയിച്ചു. പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആവശ്യമായ അടിപ്പാതകളോ മേല്‍പാലങ്ങളോ യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളോ മറുവശത്തേക്ക് കടക്കാന്‍ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്താത്തതിനാല്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വന്‍തോതില്‍ അസൗകര്യം ഉണ്ടായിരിക്കുകയാണ്. അതേത്തുടര്‍ന്നുളവായിട്ടുള്ള ഗതാഗതക്കുരുക്കും തുടര്‍ച്ചയായുള്ള അപകടങ്ങളും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്.
പ്രദേശവാസികള്‍ അനുഭവിക്കുന്ന ഈ പ്രശ്നങ്ങളുടെ പരിഹാരത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍ദ്ദിഷ്ട സമയത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. ഈ പരിഹാരനടപടികള്‍ മേഖലയിലെ സുപ്രധാന റോഡായ ദേശീയപാത 66 ന്റെ സുരക്ഷിതത്വത്തിനും അനിവാര്യമാണെന്ന് 377ാം വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.
kerala
ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു
താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.
അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
kerala
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
kerala
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.

പാലക്കാട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം ആശുപത്രി മാറ്റിയതാണെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്.
നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്