Connect with us

Football

ഫൈനലാണ് അവസാന കളി: വിരമിക്കല്‍ പ്രഖ്യാപിച്ച് മെസ്സി

അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു

Published

on

ഫിഫ ലോകകപ്പ് 2022 തന്റെ അവസാനകളിയാണെന്നും ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലിന് ശേഷം വിരമിക്കുമെന്നും ലയണല്‍ മെസ്സി. അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്,’ അര്‍ജന്റീനിയന്‍ മാധ്യമ സ്ഥാപനമായ ഡയറിയോ ഡിപോര്‍ട്ടീവോ ഒലെയോട് മെസ്സി വ്യക്തമാക്കി. അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ അത് പൂര്‍ത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.

Lionel Messi Announces Retirement from Argentina National Team | News,  Scores, Highlights, Stats, and Rumors | Bleacher Report

ചൊവ്വാഴ്ച അരങ്ങേറിയ സെമിയില്‍ ക്രൊയേഷ്യയെ 3-0ന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ ഇടം നേടി. ഞായറാഴ്ച ഖത്തറില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ഫ്രാന്‍സാണോ മൊറോക്കോയാണോ എന്ന് ഇന്ന് വ്യക്തമാകും. ഇതില്‍ ഏതുരാജ്യം ഫൈനലില്‍ എത്തിയാലും അവരുമായി ഏറ്റുമുട്ടുന്നത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് അര്‍ജന്റീന താരം ലയണല്‍ മെസിയുടെ വെളിപ്പെടുത്തല്‍. 1986 ന് ശേഷം അര്‍ജന്റീനയിലേക്ക് ആദ്യമായി ലോകകപ്പ് കിരീടം എത്തുമെന്ന വിശ്വസത്തിലാണ് അര്‍ജന്റീനയുടെ ആരാധകര്‍.

Lionel Messi announced retirement from international football, says FIFA  World Cup final will be his last

ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും നാലു ലോകകപ്പുകള്‍ എന്ന നേട്ടത്തെ മറികടന്നാണ് 35കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഖത്തറിലെ തന്റെ അഞ്ചാം ഗോളോടെ 11 തവണ അദ്ദേഹം ലോകകപ്പ് മൈതാനത്ത് വലകുലുക്കി, ലോകകപ്പിലെ ഏറ്റവും മികച്ച അര്‍ജന്റീനീയന്‍ ഗോള്‍വേട്ടക്കാരനായ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയും മെസി ഗോള്‍ നേട്ടത്തില്‍ മറികടന്നു.

‘റിക്കോര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാം നന്നായിട്ടുണ്ട്, എന്നാല്‍ ഗ്രൂപ്പ് ലക്ഷ്യം കൈവരിക്കാന്‍ കഴിയുക എന്നതാണ് പ്രധാന കാര്യം. ഞങ്ങളെല്ലാം ഒരുമിച്ച് പ്രയത്‌നിക്കുന്നതും അതുതന്നെയാണ് മെസി കൂട്ടിച്ചേര്‍ത്തു.ലക്ഷ്യത്തിലേക്ക് തങ്ങള്‍ ഒരു പടി മാത്രം അകലെയാണെന്നും ഇതുവരെ കഠിനമായി പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സാധ്യമാക്കാന്‍ ഞങ്ങള്‍ എല്ലാം നല്‍കുമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending