Connect with us

kerala

തട്ടിപ്പ് സംഘമെത്തിയത് ഡീനയുടെ അറിവോടെ; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട

കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്.

Published

on

കൊണ്ടോട്ടി : വിദേശത്തുനിന്നും സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനതാവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും,യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 22നാണ് സംഭവം. ദുബായില്‍ നിന്നും നിയമ വിരുദ്ധമായി എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകള്‍ക്ക് സ്വര്‍ണ്ണം കൈമാറുന്നതിന് മുന്നേ, സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് 3 പ്രതികളെ വാഹന സഹിതം വിമാനത്താവള കവാടത്തിന് സമീപം വെച്ച് പിടികൂടിയത്.

മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതല്‍ സഹിതം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ കള്ളകടത്ത് സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മൂന്ന് കവര്‍ച്ചാ സംഘങ്ങളെയാണ് കടത്ത് സ്വര്‍ണ്ണം സഹിതം ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിന്മാറിയില്ലെങ്കില്‍ കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

Published

on

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

Trending