Connect with us

india

മഹാസഖ്യം സർക്കാർ വീണു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും.

Published

on

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും. ശനിയാഴ്ച വൈകീട്ട് 5 മണിയോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകും.

ബി.ജെ.പി എം.എല്‍.എമാര്‍ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നദ്ദ ബിഹാറിലേക്ക് യാത്ര തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

243 അംഗങ്ങളുള്ള ബിഹാര്‍ അസംബ്ലിയില്‍ 79 എം.എല്‍.എമാരുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോണ്‍ഗ്രസ് 19, സി.പി.ഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. ഭരിക്കാന്‍ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേര്‍ന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിന്‍മാറുന്നതോടെ മഹാഘഡ്ബന്ധന്‍ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ബെറ്റിങ് ആപ്പ് കേസ്; സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് സാമ്പത്തിക അന്വേഷണ ഏജന്‍സി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

Published

on

അനധികൃത ഓഫ്ഷോര്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമായ 1xBet നടത്തിപ്പുകാര്‍ക്കെതിരെ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപ വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ റെയ്നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 4.5 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് സാമ്പത്തിക അന്വേഷണ ഏജന്‍സി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 1xBet-ന്റെ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വിവിധ സംസ്ഥാന പോലീസ് ഏജന്‍സികള്‍ സമര്‍പ്പിച്ച ഒന്നിലധികം പ്രഥമ വിവര റിപ്പോര്‍ട്ടുകളുടെ (എഫ്‌ഐആര്‍) അടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തെ തുടര്‍ന്നാണ് അറ്റാച്ചുമെന്റുകള്‍ നടത്തിയത്. പിഎംഎല്‍എയുടെ കീഴില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘പേയ്മെന്റ് ഗേറ്റ്വേകളുമായി ബന്ധിപ്പിച്ചിട്ടുള്ള 60-ലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ഇതിനകം 4 കോടി രൂപ ബ്ലോക്ക് ചെയ്തു.’

ED-യുടെ അന്വേഷണത്തില്‍, 1xBet-ഉം അതിന്റെ സറോഗേറ്റ് ബ്രാന്‍ഡുകളായ 1xBat, 1xBat സ്‌പോര്‍ട്ടിംഗ് ലൈനുകളും– ഇന്ത്യയിലുടനീളമുള്ള അനധികൃത ഓണ്‍ലൈന്‍ വാതുവയ്പ്പ്, ചൂതാട്ട പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
‘റെയ്നയും ധവാനും ബോധപൂര്‍വ്വം ഈ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി എന്‍ഡോഴ്സ്മെന്റ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അനധികൃത വാതുവെപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ അനധികൃത ഉറവിടം മറയ്ക്കാന്‍ വിദേശ ഇടനിലക്കാര്‍ വഴിയാണ് ഈ അംഗീകാരങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍ വഴിതിരിച്ചത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘അനുമതികള്‍ക്കുള്ള പേയ്മെന്റുകള്‍ നിയമവിരുദ്ധമായ ഫണ്ടുകളുടെ സ്രോതസ്സ് മറയ്ക്കുന്നതിന് ലേയേര്‍ഡ് ഇടപാടുകളിലൂടെ ക്രമീകരിച്ചു.’
ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ വീഡിയോകള്‍, പ്രിന്റ് പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് അനുമതിയില്ലാതെ 1xBet ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ED പറഞ്ഞു. ‘ഇന്ത്യന്‍ വാതുവെപ്പുകാരില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ 6,000-ലധികം മ്യൂള്‍ അക്കൗണ്ടുകളിലൂടെയാണ് വഴിതിരിച്ചുവിട്ടത്. അവ പണത്തിന്റെ ഉത്ഭവം മറച്ചുവെക്കാന്‍ ഉപയോഗിച്ചു. ഈ ഫണ്ടുകള്‍ ശരിയായ KYC പരിശോധന കൂടാതെ ഒന്നിലധികം പേയ്മെന്റ് ഗേറ്റ്വേകളിലൂടെ നീക്കി, ‘ കേസിന്റെ അന്വേഷണത്തോട് അടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വഴികളിലൂടെ ആകെ വെളുപ്പിച്ച തുക 1000 കോടി രൂപ കവിയുമെന്നാണ് ഇഡി കണക്കാക്കുന്നത്.
ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ജാഗ്രത പാലിക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കാനും ഡയറക്ടറേറ്റ് ഒരു പൊതു ഉപദേശവും നല്‍കിയിട്ടുണ്ട്.

അത്തരം ഇടപാടുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളോ പേയ്മെന്റ് വാലറ്റുകളോ ഉപയോഗിക്കാന്‍ ബോധപൂര്‍വം സഹായിക്കുന്നതോ അനുവദിക്കുന്നതോ ആയ പിഎംഎല്‍എ പ്രകാരം പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ പരസ്യങ്ങളിലോ വാതുവയ്പ്പ് ലിങ്കുകളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും മറ്റുള്ളവരെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ യുപിഐ ഐഡികള്‍ അജ്ഞാതമായ പണ കൈമാറ്റം, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്ന ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേരല്‍ എന്നിവ ഒഴിവാക്കാനും ED നിര്‍ദ്ദേശിച്ചു.
അനധികൃത വാതുവെപ്പ് സാമ്പത്തിക ദോഷം മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുമെന്നും ഏജന്‍സി ആവര്‍ത്തിച്ചു, ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ അറിയിക്കാനും പൗരന്മാരെ പ്രേരിപ്പിക്കുന്നു.

Continue Reading

india

ബിഹാറില്‍ ഉച്ചവരെ 42% പോളിംഗ്; വൈദ്യുതി തടസ്സാരോപണം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

121 ണ്ഡലങ്ങളായി 3.75 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്.

Published

on

പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഉച്ചയ്ക്ക് 1 മണിവരെ 42.31 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തി. 121 ണ്ഡലങ്ങളായി 3.75 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണിവരെ തുടരും. വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്‍ മഹാസഖ്യത്തിന് സ്വാധീനമുള്ള ബൂത്തുകളില്‍ വൈദ്യുതി വിച്ഛേദനമുണ്ടായെന്ന് പ്രതിപക്ഷ ആര്‍ജെഡി എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യമായി നടക്കുകയാണെന്നും ബിഹാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസ് വ്യക്തമാക്കി. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും നിയമാനുസൃതവും തടസ്സമില്ലാത്തതുമായ രീതിയിലാണ് വോട്ടെടുപ്പ് പുരോഗിമിക്കുന്നതെന്ന് ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഇന്‍ഡ്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിംഗ്, സംസ്ഥാനമന്ത്രി നിതിന്‍ നബിന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി. തേജസ്വി യാദവ് പട്‌നയിലെ വെറ്റിനറി കോളേജില്‍ പിതാവ് ലാലു പ്രസാദിനൊപ്പം വോട്ട് ചെയ്തു. ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം (46.73%) രേഖപ്പെടുത്തി. ലഖിസാരായി (46.37%)യും ബെഗുസാരായി (46.02%)യും പിന്നിലായി. സംസ്ഥാനത്തുടനീളം 1,314 സ്ഥാനാര്‍ഥികളുടെ ഭാവി ഇന്ന് വോട്ടര്‍മാരുടെ വിധിനിര്‍ണയത്തിലാണ്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് സമാധാനപരമായി തുടരുകയാണ്.

Continue Reading

india

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവ്, തേജസി കുടുംബവും

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

പാട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തോജസി യാദവ്, ‘ ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും ‘ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ മാറ്റം അനിവാര്യമാണ് ജനങ്ങള്‍ അതിനായി വോട്ട് ചെയ്യുന്നു.’ എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി രാബ്‌റി ദേവിയും വോട്ട് ചെയ്തതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ‘ എന്റെ മക്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുത്. എല്ലാവരും ജനാധിപത്യത്തിനായി വോട്ട് ചെയ്യണം ‘ എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ബിഹാറില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

Continue Reading

Trending