kerala
ആരോഗ്യമന്ത്രിക്ക് ദുഷ്ടബുദ്ധി; വാചകകസര്‍ത്ത് നിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്ന് കെ. മുരളീധരന്
അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്‍ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

മരണത്തെപ്പോലും മുന്നില്‍ക്കണ്ട് ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തവരാണ് ആശാവര്‍ക്കര്‍മാരെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. മുരളിധരന്.അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്‍ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
സമരം പൊളിക്കാന്‍ ദുഷ്ട ബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ക്കിടയിലേക്ക് മന്ത്രി ഇറങ്ങിയത്.
തൊഴിലാളി സര്‍ക്കാരിന് ചേരുന്ന നിലപാട് അല്ല സര്‍ക്കാര്‍ കാട്ടുന്നത്.ആരോഗ്യ മന്ത്രി വാചകകസര്‍ത്ത് നടത്താതെ പ്രശ്നം പരിഹരിക്കണം ആരോഗ്യമന്ത്രിക്ക് ഈ പണി പറ്റിയതല്ലെന്നും കെ.മുരളീധരന് പറഞ്ഞു.
ഭീഷണി കൊണ്ടോ പ്രലോഭനം കൊണ്ടോ ഈ സമരം അവസാനിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ തിമിരം ബാധിക്കാത്ത എല്ലാവരും ഈ സമരത്തിന് പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
kerala
കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.
kerala
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന് കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.
ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
india3 days ago
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്