കൊച്ചി : കോവിഡ് പരിശോധന ആയ ആര്‍.ടി.പി.സി.ആര്‍ ന്റെ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. 500 രൂപയാക്കി ആര്‍.ടി.പി.സി.ആര്‍ പരിശോധന ചാർജ് കുറച്ച സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.  സേവനം നിഷേധിക്കുന്ന ലാബുകൾ ക്കെതിരെ നടപടിയെടുക്കുമെന്ന സർക്കാർ നിർദ്ദേശവും കോടതി റദ്ദാക്കി.

ലാബ് ഉടമകള്‍ നൽകിയ സ്റ്റേ ഹരജിയിലാണ് ഹൈക്കോടതി ഹരജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാന്‍ കോടതി സർക്കാറിനോട് നിർദേശിച്ചിരിക്കുന്നത്.

ആദ്യം ഹർജി നൽകിയ ഹർജി തള്ളി എങ്കിലും ലാബ് ഉടമകള്‍ രണ്ടാമത് നൽകിയ ഹർജിയിലൂടെയാണ് ഹൈക്കോടതി ഇന്ന് കാണുന്ന നടപടിയിലേക്ക് എത്തപ്പെട്ടത്.നിലവിൽ നൽകുന്ന 500 രൂപ ലാബ് ഉടമകൾക്ക് നഷ്ടമാണെന്നും നിരക്ക് തീരെ കുറവാണ് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലാബ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.