kerala
തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.
തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയർ ആൻഡ് റെസ്ക്യൂ തെരച്ചിൽ നടത്തുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഒഴുക്കിൽ പെട്ടെന്നാണ് സംശയം. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയിൽവേയാണ് ഇവരെ ജോലി ഏൽപ്പിച്ചത്. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.
kerala
യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.
കൊച്ചി: മരടില്‍ ലിവ്-ഇന്‍ ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്‍ദനം. അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗം, തുടകള്‍ തുടങ്ങി ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിക്കുകയും, താന്‍ ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇന്ന് യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി തനിക്കെതിരായ മര്‍ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്കി. ഇതിനെ തുടര്‍ന്ന് മരട് പോലീസ് വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളില്‍ ഗോപുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.
കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
kerala
എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി
ഹരജി 26ന് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന് ഹാരിസ് ബീരാന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് അഭിഭാഷകന് ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന് ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്ഐആര്‍ നടത്തുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

