X

കോഴിക്കോട്ട് നിന്ന തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ കണ്ടെത്തി

കോഴിക്കോട് നഗരത്തില്‍ നിന്ന് തട്ടികൊണ്ട് പോയയാളെ വയനാട്ടില്‍ നിന്ന് കണ്ടെത്തി. യുവാവിനെ തിരികെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി ദൃക്‌സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്.

സമീപമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരോട് രക്ഷിക്കാനായി യുവാവ് പറഞ്ഞെന്നു ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കി. ഒരുസംഘം ആളുകള്‍ മാവൂര്‍ റോഡിലെ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ വച്ച് യുവാവിനെ മര്‍ദിക്കുകയും പിന്നീട് ബിയര്‍ കുപ്പികൊണ്ട് അടിച്ചെന്നും അതിനുശേഷം ഇയാളുടെ മുണ്ട് വലിച്ചൂരി കയ്യുംകാലും കെട്ടി കൊണ്ടുപോയി എന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

webdesk14: