തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കോര്‍പസ് ക്രിസ്റ്റി കോളേ ജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ശ്രുതി കപിലയുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി
വെച്ച് നടന്ന അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

‘ അച്ഛന്റെ മരണമാണ് ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവം. അതിനെക്കാള്‍ വലിയ നഷ്ടം മറ്റൊന്നില്ല. തന്റെ പിതാവിനെ കൊലപ്പെടത്തിയ വ്യക്തിയോ ശക്തിയോ എന്നെ വലിയ രീതിയില്‍ വേദനിപ്പിച്ചു’, രാഹുല്‍ പറഞ്ഞു. എന്നാല്‍, ഒരിക്കലും പഠിക്കാത്ത കാര്യങ്ങള്‍ അത് കാരണം പഠിച്ചു. പഠിക്കാന്‍ തയാറുള്ളിടത്തോളം കാലം എതിര്‍പക്ഷത്തുള്ളവര്‍ എത്ര മോശക്കാരായാലും പ്രശ്‌നമല്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.