Connect with us

kerala

സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനത്തിനെതിരെ കേസ് നല്‍കി മുസ്ലിംലീഗ്‌

മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സകരിയ്യ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

കോഴിക്കോട് നടന്ന മുസ്‌ലിംലീഗ് റാലിക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് സ്വമേധയാ കേസെടുത്ത പോലീസ് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യവുമായി മുസ്ലിംലീഗ്. കണ്ടാലറിയുന്ന 10000 പേര്‍ക്കെതിരെയാണ് മുസ്ലിംലീഗ് സമ്മേളനത്തില്‍ കേസെടുത്തത്. സി.പി.എം എരിപുരത്ത് നടത്തിയ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വമേധയാ കേസ്സെടുത്തിട്ടില്ല. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഈ സമ്മേളനം.

മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സകരിയ്യ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വമേധയാ കേസെടുത്തില്ലെങ്കിലും പരാതി നല്‍കിയാലെങ്കിലും കേസെടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സ്വമേധയാ കേസെടുക്കാത്ത പോലീസ് പരാതിയുടെ അടിസ്ഥാനത്തിലെങ്കിലും കേസ്സെടുക്കുമോ എന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേനൽ മഴ ആശ്വാസമായി; മൂന്നുദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവ്

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്

Published

on

സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂനിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ ഒമ്പതുകോടി യൂനിറ്റിന്​ താഴെയായി കുറഞ്ഞു.

പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂനിറ്റിന്‍റെയും പുറത്തുനിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂനിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്​.

Continue Reading

kerala

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

Published

on

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

Continue Reading

kerala

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്

Published

on

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ചികിത്സയിലിരിക്കെ മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Continue Reading

Trending