kerala
നിലാവെണ്മയുള്ള ഒരാള്‍-ടി പത്മനാഭന്
അയോധ്യയില്‍ പള്ളി പൊളിച്ചപ്പോള്‍ കേരളത്തില്‍ ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിലെനിക്ക് യാതൊരു സംശയവുമില്ല. സമുദായ ഐക്യം,സ്നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി അത്രയും പാടുപെട്ടിട്ടുണ്ട് തങ്ങള്‍. ആ ഗുണങ്ങളൊക്കെ ഏറെക്കുറെ ലഭിച്ച ബഹുമാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ സഹോദരന് ഹൈദരലി ശിഹാബ് തങ്ങള്‍. സൗമ്യമായ ഇടപെടലും മറ്റുള്ളവടോള്ള ബഹുമാനവും ആദരവും സഹിഷ്ണുതയുമെല്ലാം പാണക്കാട് കുടുംബത്തിന്റെ പ്രത്യേകതയാണ്. അത് പാരമ്പര്യഗുണമാണ്. പലപ്പോഴും അത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ കുടുംബവുമായി ബന്ധവും ഏറെ ബഹുമാനവും എനിക്കുണ്ട്.
അയോധ്യയില്‍ പള്ളി പൊളിച്ചപ്പോള്‍ കേരളത്തില്‍ ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിലെനിക്ക് യാതൊരു സംശയവുമില്ല. സമുദായ ഐക്യം,സ്നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി അത്രയും പാടുപെട്ടിട്ടുണ്ട് തങ്ങള്‍. ആ ഗുണങ്ങളൊക്കെ ഏറെക്കുറെ ലഭിച്ച ബഹുമാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ സഹോദരന് ഹൈദരലി ശിഹാബ് തങ്ങള്‍. സൗമ്യമായ ഇടപെടലും മറ്റുള്ളവടോള്ള ബഹുമാനവും ആദരവും സഹിഷ്ണുതയുമെല്ലാം പാണക്കാട് കുടുംബത്തിന്റെ പ്രത്യേകതയാണ്. അത് പാരമ്പര്യഗുണമാണ്. പലപ്പോഴും അത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ കുടുംബവുമായി ബന്ധവും ഏറെ ബഹുമാനവും എനിക്കുണ്ട്.
”പെരുത്തു നൂറ്റാണ്ടിനിടയിലൊരിക്കലീ
മരുപ്പറമ്പാ മുലക്കത്തിലീശ്വരന്
ഒരുറ്റ വൃക്ഷത്തെ നടുന്നു,പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായി”.ആ ഉത്തമ വൃക്ഷമാണ് പാണക്കാട്ടെ തങ്ങളെന്ന് മുമ്പെഴുതിയിട്ടുണ്ട്. അതു തന്നെയാണ് ഹൈദരലി തങ്ങളെക്കുറിച്ചും പറയാനുള്ളത്. സ്വഭാവ ഗുണം കൊണ്ടും നിലപാടുകള്‍ കൊണ്ടും രണ്ടു പേരും ഒന്നായിരുന്നു.കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ച ചിലര്‍ ജീവിതത്തിലുണ്ടായിരുന്നു. അതിലൊരാളാണ് പാണക്കാട്ടെ വലിയ തങ്ങള്‍. എന്നാല്‍, നേരിട്ട് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല.പക്ഷേ, അദ്ദേഹം സ്വര്‍ഗസ്ഥനായിട്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ പാണക്കാട് പോയിരുന്നു. എന്നാല്‍, എന്റെ ഭാര്യ മരിച്ചതറിഞ്ഞപ്പോള്‍ ഹൈദരലി തങ്ങള്‍ ഇവിടെയെത്തി എന്നെ ആശ്വസിപ്പിച്ചു. വേറെയും പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു കാണുവാനും പ്രസംഗിക്കുവാനും ഇട വന്നിട്ടുണ്ട്.
ഒരു തവണ ചന്ദ്രികയുടെ പഴയ കാല എഡിറ്റര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ വേദിയില്‍ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെ പ്രമുഖരെല്ലാം ഉണ്ടായിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പങ്കുവെച്ചപ്പോള്‍ തങ്ങള്‍ എന്റെ അടുത്തെത്തി ചെവിയില്‍ പറഞ്ഞു. ‘പറഞ്ഞതൊക്കെ ശരിയാണ്’ എന്ന്. അത് എനിക്കും തങ്ങള്‍ക്കും മാത്രമറിയാവുന്നതാണ്.
എനിക്ക് ഏറെ ബന്ധമുള്ള പത്രമാണ് ചന്ദ്രിക. 1950-കളില്‍ തന്നെ എന്റെ കഥയ്ക്ക് ചന്ദ്രിക പ്രതിഫലം തന്നിട്ടുണ്ട്. അന്ന് മാതൃഭൂമി 7.50 രൂപ പ്രതിഫലം നല്കിയപ്പോള് ചന്ദ്രിക പത്ത് രൂപയാണ് തന്നത്. അത് കൊണ്ട് തന്നെ ആ പത്രവുമായും പാര്‍ട്ടിയുമായും നല്ലബന്ധമാണെനിക്ക്. തങ്ങളോട് തന്നെ ഇതു ഞാന്‍ പറഞ്ഞിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ നേതാവോ മുസ്ലിംകളുടെ ആത്മീയ ആചാര്യനോ മാത്രമല്ല തങ്ങള്‍.മത സൗഹാര്‍ദത്തിന്റെ മുഖം കൂടിയാണ്. പലകാര്യങ്ങള്‍ക്കും ആശ്വാസം തേടി ജനം എത്തുന്നത് കൊടപ്പനയ്ക്കല്‍ തറവാട്ടിലാണ്. അവിടെയെത്തിയാല്‍ എല്ലാറ്റിനും പ്രതിവിധിയുണ്ട്. ഒട്ടും കാര്കശ്യമില്ലാതെ സ്നേഹത്തോടെയും ബഹുമാനത്തോടെയും മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനുമുള്ള ആ വിശാലത പാണക്കാട് തങ്ങന്മാരില് കാണുന്നു. മത സാഹോദര്യത്തിനും നമ്മുടെ നാട്ടിന്റെ ഐക്യത്തിനും വേണ്ടി വിട്ടുവീഴ്ച മനോഭാവത്തോടെയുള്ള ഇടപെടലുകള്‍ കേരളത്തിന്റെ മുതല്‍ കൂട്ടാണ്. സമൂഹത്തില്‍ വിഭാഗീയ പടര്‍ന്നു പിടിക്കുന്ന കാലത്ത്് നിലാവിന്റെ വെണ്മയുള്ള ഹൃദയങ്ങളുടെ വിടവാങ്ങല്‍ നമ്മെ നെമ്പരപ്പെടുത്തുന്നു.
സമുദായ ഐക്യം, സ്നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി പാടുപെട്ട കുടുംബമാണ് കൊടപ്പനയ്ക്കല്‍. ആ കുടുബം പ്രവാചക പരമ്പരയിലെ പിന്തുടര്ച്ചക്കാര് എന്നാണ് വിശ്വസിക്കുന്നത്.ഇതിനാല്‍ അവരിലാ സ്വഭാവ ഗുണങ്ങളും നാം കാന്നുന്നു. മുഹമ്മദലി തങ്ങളുടെ മകന് മുനവ്വറി തങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധമാണനിക്കുള്ളത്. പലകാര്യങ്ങള്‍ക്കും അദ്ദേഹം ബന്ധപ്പെടാറുണ്ട്. ഹൈദരലി തങ്ങളുടെ ആത്മാവിന് ദൈവം നിതൃശാന്തി നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍.
kerala
ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുകള്‍ ഇന്ന് അടച്ചിടും
പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. അധികൃതരുടെ നടപടിയെ തുടര്‍ന്ന് ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഹോട്ടലുകള്‍ ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ ജില്ലാ കലക്ടറുമായി ഇന്നലെ നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരത്തിലേക്ക് സംഘടന നീങ്ങിയത്.
ശീതീകരിച്ച മാംസത്തിന് പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യം പോലും ജില്ലാ ഭരണകുടം അംഗീകരിക്കാന്‍ തയാറായിട്ടില്ല. 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. എന്നാല്‍ ചിക്കന്‍ വിഭവങ്ങളില്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക അസാധ്യമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നാസര്‍ ബി. താജ് പ്രതികരിച്ചു.
ഹോട്ടലുകളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് ചിക്കന്‍ വിഭവങ്ങളാണ്. അതിന് പകരമായി വെക്കാന്‍ മറ്റൊരു ഐറ്റവും നിലവില്‍ ലഭ്യമല്ല. ബീഫ്, മത്സ്യം അടക്കമുള്ളവയുടെ ഭീമമായ തുക കച്ചവടത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സീസണ് സമയത്ത് ഇത്തരം ദുരിതം അനുഭവിക്കുകയാണ്. ചിക്കന്‍ വിഭവങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും നാസര്‍ പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ വീതമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
kerala
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര് കൂടി കസ്റ്റഡിയില്‍
മുഖ്യപ്രതികള്‍ക്ക് സഹായം നല്കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. മുഖ്യപ്രതികള്‍ക്ക് സഹായം നല്കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 20നാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.
പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം നാലായിരം രൂപ നല്കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണം -എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.
അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്ഐടി റിപ്പോര്‍ട്ട് നല്കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്ദ്ധന് കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്കിയാല് കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
