kerala
സ്വര്‍ണവില പോലെ മുല്ലപ്പൂവിന്റെ വില കുതിക്കുന്നു; ഒരു മുഴത്തിന് 210 രൂപ
ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില് 210 രൂപയുമാണ് നിലവിലെ വില.
ആലപ്പുഴ: സ്വര്‍ണവിലയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില് 210 രൂപയുമാണ് നിലവിലെ വില. ഓണവിപണിയിലേതിനേക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
മഴയും മഞ്ഞും കാരണം ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകള്‍ ആരംഭിച്ചതുമാണ് വില ഉയര്‍ന്നതിന്റെ പ്രധാന കാരണം. കിലോയ്ക്ക് 7,000 മുതല്‍ 8,000 രൂപ വരെയാണ് മുല്ലപ്പൂവിന്റെ വില. ദിവസേന വില ഉയര്‍ന്നുവരുന്നതിനൊപ്പം ആവശ്യത്തിന് പൂവ് ലഭിക്കാത്തതും വിപണിയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില.
വിവാഹകാലം, ഉത്സവങ്ങള്‍, പൊങ്കല്‍ സീസണ് തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടിലെ ചില പ്രദേശങ്ങളില്‍ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 12,000 രൂപ വരെ എത്തിയിട്ടുണ്ട്.
തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയുന്നതും പൂവ് ചെറുതാകുന്നതുമാണ് സാധാരണ. നിലവില്‍ കരിമൊട്ടുകളാണ് വിപണികളില്‍ കൂടുതലായി ലഭിക്കുന്നത്. ദിണ്ടിക്കല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂര്‍, സത്യമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്.
kerala
ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി
കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.
അതെസമയം, കർണാടകയിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്.
kerala
ആശാവർക്കർമാർക്ക് 2000 രൂപ അലവൻസുമായി യുഡിഎഫ് നഗരസഭ
പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു.
പാലക്കാട്: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്‍സ് നല്കാന് യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂര്‍–തത്തമംഗലം നഗരസഭ തീരുമാനിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു.
നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അംഗീകാരം തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്‍സ് നല്‍കുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
kerala
തേര്‍ഡ് ഐക്ക് സൂപ്പര്‍ ലീഗ് മാധ്യമ അവാര്‍ഡ്
മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളാ സീസണ് -2 മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് മനോജ് മാത്യു (മലയാള മനോരമ, കൊച്ചി) മികച്ച സ്പെഷ്യല്‍ സ്റ്റോറിക്ക് അജിന് ജി രാജ് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി), ഇംഗ്ലീഷ് കവറേജിന് പ്രവീണ്‍ ചന്ദ്രന് (ദി ഹിന്ദു) മികച്ച പരമ്പരക്ക് മിഥുന് ഭാസ്കര്‍ (മാതൃഭൂമി) ജി. ദിനേശ് കുമാര്‍ (മലയാള മനോരമ )എന്നിവര്‍ അര്‍ഹരായി.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരത്തിന് ബിജു വര്‍ഗീസ് (മാതൃഭൂമി ) ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് സജിന്‍ എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരും അര്‍ഹരായി. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്പെഷ്യല്‍ സ്റ്റോറിക്കുള്ള പുരസ്കാരം മഹേഷ് പോലൂര് (മീഡിയ വണ്‍) അര്‍ഹനായി. റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ആര്‍ജെ വിനീത് ( ക്ലബ് എഫ്.എം തൃശ്ശൂര്‍) അര്‍ഹനായി. റേഡിയോ രംഗത്തെ സ്പെഷ്യല്‍ കവറേജിനുള്ള പുരസ്കാരം ആര് ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂര്‍) ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ഗഘ10 ഫുട്ബോള്‍ ഭ്രാന്തന്’ അര്‍ഹനായി. സോഷ്യല്‍ മീഡിയ രംഗത്തെ സ്പെഷ്യല്‍ കവറേജിനുള്ള പുരസ്കാരത്തിന് മലപ്പുറം ഫുട്ബോള്‍ ഒഫീഷ്യല്‍’, ‘ആന്റപ്പന് ടാക്കീസ്’ എന്നിവര്‍ അര്‍ഹരായി. ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
-
entertainment1 day agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala1 day agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film1 day agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india1 day agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film2 days agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
