kerala
’11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നം, ഇന്ന് സതിയമ്മ, നാളെ ഞാനും നിങ്ങളും’: ചാണ്ടി ഉമ്മന്‍
നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍.
നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ’11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കും. പുതുപ്പള്ളിയിലെ വികസന വിഷയത്തില്‍ എല്‍ഡിഎഫ് വ്യക്തിപരമായി ആക്ഷേപിക്കുന്നു’ ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച് അയല്‍വാസിയായ ലിജിമോള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സതിയമ്മയ്ക്ക് പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരാണ് മറ്റു പ്രതികള്‍. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പുറത്താക്കി എന്നതായിരുന്നു യുഡിഎഫ് ആരോപണം.
kerala
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്.

താമരശ്ശേരി: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വൈത്തിരിക്കടുത്ത് ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്്.
രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.
കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
kerala
സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു
സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.
ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.
സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
kerala3 days ago
വിപഞ്ചികയുടെ മരണം; റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു