Connect with us

india

ഗ്യാന്‍വാപി സംഘ്പരിവാറിന്റെ കുടിലതന്ത്രം; ലക്ഷ്യം മറ്റൊരു ബാബരി

വീട്ടമ്മമാരായ അഞ്ച് ഹിന്ദു സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഗ്യാന്‍വാപി മസ്ജിദിനെ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചത്.

Published

on

ന്യൂഡല്‍ഹി: വീട്ടമ്മമാരായ അഞ്ച് ഹിന്ദു സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഗ്യാന്‍വാപി മസ്ജിദിനെ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചത്. മറ്റൊരു ബാബരിയായി ഗ്യാന്‍വാപി മസ്ജിദിനെ മാറ്റുകയെന്ന സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്.

അയോധ്യക്ക് സമാനമായി ഗ്യാന്‍വ്യാപിയെ ഉയര്‍ത്തിക്കൊണ്ടു വരികയും ഹിന്ദുമുസ്‌ലിം വിഭാഗീയത ആളിക്കത്തിച്ച് രാഷ്ട്രീയമായി നേട്ടം കൊയ്യുകയും ചെയ്യുകയെന്ന കുടില തന്ത്രം. ഗ്യാന്‍വാപി മസ്ജിദില്‍ പരിശോധനക്ക് അനുമതി നല്‍കിയ കോടതി വിധി വെറുപ്പ് വിതച്ച് നേട്ടംകൊയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് കാര്യങ്ങളെ എളുപ്പമാക്കുകയായിരുന്നു.

വിവാദമായ സര്‍വേക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കീഴ്‌ക്കോടതി ശവിലംഗം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളിയുടെ ഒരുഭാഗം സീല്‍ചെയ്യാന്‍ ഉത്തരവിട്ടത്. കീഴ്‌ക്കോടതി നടപടി 1991ലെ പ്ലേസ് ആന്റ് വര്‍ഷിപ് സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന വാദം മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. ഹുസേഫാ അഹമദി ഇന്നലേയും ആവര്‍ത്തിച്ചു. ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ പരിശോധന നടത്തണമെന്ന ഹര്‍ജിയിലാണ് വരാണസി ജില്ലാ സിവില്‍ കോടതി പരിശോധനക്ക് ഉത്തരവിട്ടതും അഭിഭാഷക കമ്മീഷനെ നിയോഗിച്ചതും. പരിശോധന നടത്താന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന് ആദ്യം പരിശോധിക്കേണ്ടതിനു പകരം അഭിഭാഷകനെ കമ്മീഷനെ നിയോഗിക്കാന്‍ കീഴ്‌ക്കോടതി ധൃതി കാണിച്ചത് എന്തിനാണെന്ന്് ഹുസേഫാ അഹമദ് ചോദിച്ചു. അഭിഭാഷക കമ്മീഷനെ തിരഞ്ഞെടുക്കുമ്പോള്‍ മസ്ജിദ് കമ്മിറ്റിയുടെ ഭാഗം കേട്ടിരുന്നോ, ആരാണ് ഇതിനെ നയിച്ചത് തുടങ്ങിയ ചോദ്യങ്ങളും ഹുസേഫാ ഉന്നയിച്ചു.

ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കീഴ്‌ക്കോടതിയോട് ആവശ്യപ്പെടാന്‍ കഴിയുമെന്നായിരുന്നു ഇതിന് സുപ്രീംകോടതിയുടെ പ്രതികരണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ കമ്മീഷന്‍ പരിശോധനക്ക് എത്തിയതെന്നും അഡ്വ. ഹുസേഫ ചൂണ്ടിക്കാട്ടി. പള്ളിയില്‍ പരിശോധന നടത്തുന്നത് മുതലുള്ള എല്ലാ ഉത്തരവും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

india

‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു

Published

on

ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.

Continue Reading

india

വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

Published

on

ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.

രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.

 

Continue Reading

Trending